നൂറാടി പാലത്തിൽ നിന്ന് കടലുണ്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

By Web Team  |  First Published Nov 20, 2024, 2:51 PM IST

ചെമ്മങ്കടവ് സ്വദേശി പാലോളി മുനീറാണ് മരിച്ചത്. നൂറാടി പുഴയിൽ കല്ലിൽ തട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.


മലപ്പുറം: മലപ്പുറം നൂറാടി പാലത്തിൽ നിന്ന് കടലുണ്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചെമ്മങ്കടവ് സ്വദേശി പാലോളി മുനീറാണ് മരിച്ചത്. 45 വയസായിരുന്നു. നൂറാടി പുഴയിൽ കല്ലിൽ തട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും, ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് കരയ്ക്ക് എത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ അനുജന്റെ മകനാണ് മരിച്ച മുനീർ.

Also Read: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം നടക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു, ദാരുണ സംഭവം മലപ്പുറത്ത്

Latest Videos

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!