പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം; ജാ​ഗ്രതാ നിർദ്ദേശം

By Web Team  |  First Published Nov 20, 2024, 1:23 PM IST

കഴിഞ്ഞ ദിവസം റിസര്‍വോയറിനോട് ചേര്‍ന്ന പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. 


കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളില്‍ കടുവാ സാന്നിദ്ധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം റിസര്‍വോയറിനോട് ചേര്‍ന്ന പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.

കടുവയെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എങ്കിലും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇ ബൈജുനാഥ് പറഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അതിരാവിലെ തന്നെ ജോലിക്കെത്തുന്നവരാണ്. പുലര്‍കാലങ്ങളില്‍ ജോലിയ്ക്ക് പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സൂചിപ്പിച്ചു.

Latest Videos

undefined

READ MORE:  പാക്ക് ചെയ്യാനെടുക്കുന്ന ഐസുകൾ രുചിച്ച് നോക്കി ജീവനക്കാരൻ; കട സീൽ ചെയ്ത് പൊലീസ്, സംഭവം കോഴിക്കോട്
 

 

click me!