ബീച്ച് പരിസരങ്ങളില്‍ ഹാഷിഷ് ഓയില്‍ വില്‍പ്പന; രണ്ട് യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

By Web Team  |  First Published Aug 14, 2024, 2:11 AM IST

ആന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്ന ഹാഷിഷ് ഓയില്‍ ചാവക്കാട്, എടക്കഴിയൂര്‍ മേഖലകളില്‍ തീരദേശം കേന്ദ്രീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി


തൃശൂര്‍: ചാവക്കാട് ബീച്ച് പരിസരങ്ങളില്‍ 800 ഗ്രാം ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്താന്‍ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹ്‌സിന്‍ (35), വട്ടേക്കാട് അറക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദ് മകന്‍ മുദസിര്‍ (27) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ  വി വി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി എസ് സിനോജിന്റെ നേതൃത്വത്തില്‍ നടന്ന കോമ്പിങ് ഡ്യൂട്ടിയോടനുബന്ധിച്ച് നടന്ന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്നുമായി പ്രതികള്‍ പിടിയിലായത്.

ആന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്ന ഹാഷിഷ് ഓയില്‍ ചാവക്കാട്, എടക്കഴിയൂര്‍ മേഖലകളില്‍ തീരദേശം കേന്ദ്രീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. എസ്ഐമാരായ പി എ ബാബുരാജന്‍, പി എസ് അനില്‍കുമാര്‍, സിപിഒമാരായ ഇ കെ ഹംദ്, സന്ദീപ്, വിനോദ്, പ്രദീപ്, റോബര്‍ട്ട്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest Videos

undefined

'പേഴ്സണൽ ലോണും സ്വര്‍ണ പണയവും അടക്കം എല്ലാ വായ്പകൾക്കും മോറട്ടോറിയം'; നിർദേശവുമായി ബാങ്കിംഗ് വിദഗ്ധൻ

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!