ബംഗാൾ സ്വദേശിയുടെ കാൽ ബോട്ടിലെ വിഞ്ചിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ എൻജിനും തകരാറിലായി. ഉടൻ ഫിഷറീസിൻ്റെ പൊന്നാനി കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു.
മലപ്പുറം: മീൻപിടിക്കുന്നതിനിടെ ആഴക്കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളിയെയും എൻജിൻ തകരാറിലായ ബോട്ടും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തിരൂർ വാക്കാട് കടലിന് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ മാറി ആഴക്കടലിലാണ് ഹാജിയാരകത്ത് കബീറിന്റെ്റെ 'മബ്റൂക്ക്' ബോട്ടിലെ തൊഴിലാളി അപകടത്തിൽപ്പെട്ടത്. ബംഗാൾ സ്വദേശി മുബാറക് മൊള്ള(27)യുടെ കാൽ ബോട്ടിലെ വിഞ്ചിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ എൻജിനും തകരാറിലായി. ഉടൻ ഫിഷറീസിൻ്റെ പൊന്നാനി കൺ ട്രോൾ റൂമിൽ ബന്ധപ്പെട്ടു.
തുടർന്ന് താനൂർ ഹാർബറിലെ റെസ്ക്യൂ ബോട്ടിന് വിവരം നൽകിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലാവസ്ഥ മോശമായിട്ടും ഒമ്പത് മണിക്കൂറിനകം മത്സ്യത്തൊഴിലാളിയെയും ബോട്ടിലെ മറ്റ് തൊഴിലാളികളെയും ബോട്ടും പൊന്നാനി ഹാർബറിൽ എത്തിച്ചു. മത്സ്യത്തൊഴിലാളിയെ പൊന്നാനി ഗവ. ആശുപത്രി യിൽ പ്രവേശിപ്പിച്ചു. റെസ്ക്യൂ ഗാർഡുമാരായ സവാദ്, നൗഷാദ്, സ്രാങ്ക് യൂനിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം