ഓടയ്ക്കുള്ളിൽ വൈദ്യുതി പോസ്റ്റ്; ഈ ഓട നിർമിക്കുന്നത് ആർക്കുവേണ്ടിയെന്ന് നാട്ടുകാർ

By Web Team  |  First Published Jun 19, 2024, 1:56 PM IST

വെള്ളം സുഗമമായി ഒഴുകാൻ ഉണ്ടാക്കുന്ന ഓട, വെള്ളക്കെട്ടിന് കാരണമാകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക


തൃശൂർ: തൃശൂരിൽ മലയോര ഹൈവേയിലെ ഓട നിർമാണം വിചിത്രം. ഒറ്റ വൈദ്യുതി പോസ്റ്റ്‌ പോലും ഓടയിൽ നിന്ന് മാറ്റി സ്ഥാപിച്ചിട്ടില്ല. എന്താണ് കരാറുകാരും പൊതുമരാമത്ത് വകുപ്പും ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

തൃശൂരിലെ പട്ടിക്കാട് മുതൽ പീച്ചി വരെയുള്ള ഹൈവേയിൽ ഓട നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ വഴിയരികിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെയാണ് ഇരുവശത്തും ഓടയുടെ നിര്‍മ്മാണം. ഓടയുടെ ഉൾവശത്ത് പകുതി ഭാഗവും പോസ്റ്റാണ്. ചെറിയൊരു തടസമുണ്ടായാൽ പോലും വെള്ളമൊഴുക്കിനെ ബാധിക്കും. വെള്ളം സുഗമമായി ഒഴുകാൻ ഉണ്ടാക്കുന്ന ഓട, വെള്ളക്കെട്ടിന് കാരണമാകുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Latest Videos

undefined

അശാസ്ത്രീയമായ ഓട നിർമ്മാണം പല തവണ ശ്രദ്ധയിൽ പെടുത്തിയിട്ടും പിബ്ലുഡി അധികൃതർ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായ മഴ പെയ്താൽ ഓട നിറഞ്ഞു റോഡിലേക്ക് വെള്ളമെത്തുമെന്നാണ് ആരോപണം. ജനപ്രതിനിധികൾ ഇടപെട്ട് ഓട നിർമ്മാണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

നാലു കോടി ചെലവിട്ട് ടാറിങ്, മൂന്ന് മാസമായപ്പോഴേക്കും റോഡ് തകർന്ന് തരിപ്പണമായി

click me!