ലിന്റോ ജോസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ ബെര്‍ലി സെബാസ്റ്റ്യന് വേണ്ടിയാണ് എയര്‍ കണ്ടീഷണര്‍ വാങ്ങിയത്. എയര്‍ കണ്ടീഷണര്‍ ഉപയോഗിച്ചു വരുന്നതിനിടെ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.
തൃശൂര്‍: എയര്‍ കണ്ടീഷണറിന് തകരാര്‍ ആരോപിച്ച് ഫയല്‍ ചെയ്ത പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്തു പറമ്പില്‍ ലിന്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടില്‍ ബെര്‍ലി സെബാസ്റ്റ്യനുംഫയല്‍ ചെയ്ത പരാതിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയന്‍സസ് ഉടമക്കെതിരെയും മുംബൈയിലെ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ക്കെതിരെയും വിധി പുറപ്പെടുവിച്ചത്.
ലിന്റോ ജോസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ ബെര്‍ലി സെബാസ്റ്റ്യന് വേണ്ടിയാണ് എയര്‍ കണ്ടീഷണര്‍ വാങ്ങിയത്. എയര്‍ കണ്ടീഷണര്‍ ഉപയോഗിച്ചു വരുന്നതിനിടെ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തത്. കോടതി നിയോഗിച്ച വിദഗ്ധ കമ്മിഷണര്‍ പരിശോധന നടത്തി നിര്‍മാണ തകരാർ റിപ്പോര്‍ട്ട് ചെയ്തു. ഗുണനിലവാരം കുറഞ്ഞ ഉൽപന്നം വാങ്ങി ഉപയോഗിക്കേണ്ടിവന്നതിലുള്ള മാനസികവേദന കോടതി നിരീക്ഷിച്ചു.
Read More.... വാഹനപരിശോധനക്കിടെ ബൈക്ക് നിർത്തിയ യുവാക്കൾ ഓടി, പിന്നാലെ ഓടി പിടികൂടി പൊലീസ്; ബൈക്ക് മോഷണം തെളിഞ്ഞു
തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബര്‍മാരായ എസ്. ശ്രീജ, ആര്‍. റാം മോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാര്‍ക്ക് എയര്‍ കണ്ടീഷണറിന്റെ വിലയായ 21397.37 രൂപയും 2020 ഡിസംബര്‍ 31 മുതല്‍ 6 % പലിശ സഹിതം നിര്‍മാതാവായ വീഡിയോകോണ്‍ കമ്പനിയോട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമായി 15000 രൂപയും ചെലവിലേക്ക് 5000 രൂപയും എതിര്‍കക്ഷികൾ നൽകണമെന്നും വിധിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
undefined