ഇന്നലെ രാത്രി 11 മണിയോടെ അവധൂതാശ്രമത്തിൽ വച്ച് ആക്രമണത്തിന് ഇരയായെന്നാണ് സ്വാമി രാമാനന്ദഭാരതിയുടെ പരാതി.
കൊല്ലം: കൊല്ലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി മുറിയിൽ അതിക്രമിച്ച് കടന്നവർ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ക്രൂരമായി മർദ്ദിച്ചെന്ന് രാമാനന്ദഭാരതി പറഞ്ഞു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ അവധൂതാശ്രമത്തിൽ വച്ച് ആക്രമണത്തിന് ഇരയായെന്നാണ് സ്വാമി രാമാനന്ദഭാരതിയുടെ പരാതി.
കറണ്ട് കട്ട് ചെയ്ത ശേഷം മുറിയിൽ അതിക്രമിച്ച് കടന്നവർ കണ്ണിൽ മുളകുപൊടി വിതറി. തുടർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദനം തുടങ്ങി. മഠാധിപതി സ്ഥാനത്തെ ചൊല്ലി ആശ്രമത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ആശ്രമവും അനുബന്ധ ഭൂമിയും പിച്ചെടുക്കാൻ ശ്രമിക്കുന്നവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇതിന് ആർഎസ്എസിന്‍റെയും ബിജെപിയുടെയും പിന്തുണയുണ്ടെന്നും രാമാനന്ദഭാരതി ആരോപിച്ചു. രാമാനന്ദഭാരതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻപ് ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി രാമാനന്ദഭാരതി കോടതിയിൽ പൊലീസ് സംരക്ഷണം തേടിയിരുന്നു.
undefined
ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണം; ആദ്യ പ്രസ്താവനയിറക്കി ഷെയ്ഖ് ഹസീന