ഐആർബി ക്യാമ്പിൽ ഉദ്യോ​ഗസ്ഥരെ കണ്ടതോടെ മരത്തിൽക്കയറി മൂർഖന്റെ ഒളിച്ചുകളി, ഏറെനേരത്തെ ശ്രമത്തിനൊടുവിൽ വരുതിയിൽ!

By Web Team  |  First Published Oct 10, 2024, 5:55 PM IST

ഐആർബി ക്യാമ്പിനെ വിറപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പിടികൂടി.


പാണ്ടിക്കാട്: ഐആർബി ക്യാമ്പിൽ മരത്തിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. മലപ്പുറം ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റാണ് പാമ്പിനെ പിടികൂടിയത്. ഐആർബി ക്യാമ്പിൽ ഉച്ചക്ക് ഒന്നരയോടെ ഉദ്യോഗസ്ഥർ വാഹനത്തിൽ പുറത്തിറങ്ങുമ്പോഴാണ് ക്യാമ്പിനുള്ളിലെ റോഡിൽ മൂർഖൻ പാമ്പിനെ കണ്ടത്. ഉദ്യോഗസ്ഥരെ കണ്ട ഉടൻ  മൂർഖൻ പാമ്പ് തൊട്ടടുത്ത ചെറിയ മരത്തിൽ നിലയുറപ്പിച്ചു. 
ഉടൻ കേരള വനം വകുപ്പ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

ക്യാമ്പ് ഡ്യൂട്ടി ഓഫീസറായ അവിന്താർ സജീഷ് സി വി അവരുടെ നിർദ്ദേശപ്രകാരം ട്രോമാകെയർ പ്രവർത്തകരും  കേരള വനം വകുപ്പ് സർപ്പ സ്നേക്ക് റെസ്ക്യൂവർമാരായ അസീസ് വളരാട്, മുജീബ് പാണ്ടിക്കാട്, ഫിറോസ് കുറ്റിപ്പുളി എന്നിവർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മൂർഖൻ പാമ്പിനെ മരത്തിൽ നിന്നും സുരക്ഷിതമായി പിടികൂടി. 

Latest Videos

click me!