രാത്രി ജോലി കഴിഞ്ഞ് പോവുകയായിരുന്ന ബസ് ജീവനക്കാരനെ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

By Web Team  |  First Published Jun 8, 2024, 1:38 AM IST

വഴിയിൽ തടഞ്ഞുനിർത്തിയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട് ജയേഷിന്റെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.


തൃശൂർ: കുന്നംകുളം നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ  ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനന്യ ബസ്സിലെ ക്ലീനർ ഇയ്യാൽ സ്വദേശി  ജയേഷിനാണ് (34) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8:30ഓടെ ആയിരുന്നു സംഭവം. മർദനമേറ്റ യുവാവ് പൊലീസിൽ പരാതി നൽകി.

പരിക്കേറ്റ ജയേഷിന്റെ സുഹൃത്തായ യുവാവാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.  രാവിലെ ഇരുവരും തമ്മിൽ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വച്ച് വാക്ക് തർക്കം നടന്നിരുന്നു. തുടർന്ന് ജയേഷന്റെ പരാതിൽ ഈ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട്  രാത്രി ജോലികഴിഞ്ഞ് പോവുകയായിരുന്നു ജയേഷിനെ ഇതേ യുവാവ് തടഞ്ഞുനിർത്തി ആക്രമിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട് ജയേഷിന്റെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കല്ലു കൊണ്ടുള്ള  മർദ്ദനത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!