എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിഞ്ഞത്
തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് തോട്ടിലേക്ക് മറിഞ്ഞത്. എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിഞ്ഞത്.
ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്ത്.നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആർക്കും ഗുരുതരമായ പരിക്കുണ്ടായില്ല. ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട ആംബുലൻസ് ഉയർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം