താണിക്കുടം പുഴയിൽ നിന്ന് കണ്ടെടുത്തത് 9 എടിഎം ട്രേകൾ, ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ് കട്ടറുകളും, തെളിവെടുപ്പ്

By Web Team  |  First Published Oct 6, 2024, 12:58 PM IST

ആദ്യം കവർച്ച നടന്ന ഷൊർണൂർ റോഡിലെ എടിഎമ്മിലും ഗ്യാസ് കട്ടറും ആയുധങ്ങളും എടിഎം ട്രേയും ഉപേക്ഷിച്ചെന്ന് കരുതുന്ന താണിക്കുടം പാലത്തിലും പ്രതികളെയെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്


തൃശ്ശൂർ: എടിഎം കൊള്ള നടത്തിയ പ്രതികളുമായി തൃശ്ശൂരിൽ പൊലീസ് തെളിവെടുപ്പ്. താണിക്കുടം പാലത്തിൽ നിന്നും നിർണ്ണായക തൊണ്ടി മുതലുകളായ 9 എടിഎം ട്രേകൾ കണ്ടെടുത്തു. എസ്ബിഐ എടിഎം കോഡിനേറ്റർ എടിഎം ട്രേകൾ എസ്ബിഐയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതിനൊപ്പം ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ് കട്ടറുകളും കണ്ടെടുത്തു. ആദ്യം കവർച്ച നടന്ന ഷൊർണൂർ റോഡിലെ എടിഎമ്മിലും  താണിക്കുടം പാലത്തിലുമാണ് ഇന്ന് പ്രതികളെയെത്തിച്ച് തെളിവെടുത്തത്.   

ആദ്യം ഷൊർണൂർ റോഡിലെ എടിഎമ്മിലാണ് തെളിവെടിപ്പ് നടന്നത്. കൌണ്ടറിനുളളിൽ കടന്ന് എടിഎം കട്ടർ ഉപയോഗിച്ച് മുറിച്ച സബീർ ഖാനെയും സ്വകീൻ ഖാനെയും കൌണ്ടറിനുളളിലേക്ക് കയറ്റി തെളിവെടുത്തു. പുഴയിലേക്ക് ആയുധങ്ങളും എടിഎം ഭാഗങ്ങളും വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് താണിക്കുടം പാലത്തിലേക്ക് പ്രതികളെ എത്തിച്ചത്. കൊള്ളയുടെ മുഖ്യ ആസൂത്രധാരൻ മുഹമ്മദ് ഇക്രത്തെ മാത്രമാണ് ഇവിടെ പൊലീസ് വാഹനത്തിൽ നിന്നും ഇറക്കിയത്. മുഹമ്മദ് ഇക്രം എടിഎം ട്രേ കളഞ്ഞ സ്ഥലം കാണിച്ചു നൽകി. പുഴയിൽ ഇറങ്ങി സ്കൂബ ടീം അംഗങ്ങളും പരിശോധന നടത്തി.  

Latest Videos

undefined

ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; റിപ്പോർട്ടിൽ നടപടിയായില്ല, തീരുമാനം നീളുന്നു
ഹരിയാന പല്‍വാലിലെ കൊള്ള സംഘാംഗങ്ങളായ ഇന്‍ഫാന്‍, സബീര്‍ ഖാന്‍, സ്വകീര്‍ ഖാന്‍, മുഹമ്മദ് ഇക്രം, മുബാറിക് എന്നിവരെയാണ് തമിഴ്നാട്ടിലെ കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്‍റില്‍ കേളത്തിലെത്തിച്ചത്. ഇവിടെ നടന്ന മൂന്ന് എടിഎം കൊള്ളകളില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഷൊര്‍ണൂര്‍ റോഡിലെ എടിഎം കൊള്ളയിലാണ് പ്രതികളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഷൊര്‍ണൂര്‍ റോഡ് എടിഎം കൊള്ളയുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് വിയ്യൂര്‍, ഇരിങ്ങാലക്കുട പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. 

തൃശൂരിലെ എടിഎം കൊള്ള നടത്തിയ സംഘം 26 നാണ് കേരളത്തിലെത്തിയത്. കവർച്ചയ്ക്ക് എത്തിച്ച കാർ കോയമ്പത്തൂരിൽ വച്ചാണ് കണ്ടെയ്നർ ലോറിയിൽ കയറ്റിയത്.  ചാലക്കുടി പോട്ട ഭാഗത്ത് വെച്ചാണ് കാർ കണ്ടെയ്നറിൽ നിന്നും പുറത്തിറക്കിയത്. ഒരുമണിയോടെ ആദ്യ കവർച്ചക്കായി മാപ്രാണത്തേക്ക് പോയി. മൂന്നാമത്തെ കവർച്ചയും പൂർത്തിയാക്കിയപ്പോഴേക്കും കണ്ടെയ്നർ ലോറി ചാലക്കുടിയിൽ നിന്ന് മണ്ണുത്തി മുടിക്കോടെത്തി. മുടിക്കോട് വെച്ചാണ് കണ്ടെയ്ന‍ർ ലോറിയിലേക്ക് വീണ്ടും കാർ കയറ്റുന്നതെന്നും പ്രതികൾ മൊഴി നൽകി. പലതവണ കൊളള നടത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച തുക പലപ്പോഴും റമ്മി കളിച്ച് കളഞ്ഞു കുളിച്ചെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ റമ്മി കളിച്ചു പണം കളഞ്ഞെന്ന പ്രതികളുടെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. 

ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളി ഡിജിപി റിപ്പോർട്ട്, മാമി, റിദാൻ കേസുകളിൽ പൊലീസിന് വീഴ്ച
 

എടിഎമ്മിൽ വന്നയാൾ കേൾക്കെ ഒരു വാചകമങ്ങ് പറയും! ശേഷം എല്ലാം ഗൂഗിൾപേ വഴി, പിന്നെ സംഭവിക്കുന്നത് അസ്സൽ തട്ടിപ്പ്

 

click me!