റോഡ് ക്രോസ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു, തെറിച്ച് വീണ വയോധികന് മേൽ ബസ് കയറി; കുന്നംകുളത്ത് 62 കാരന് ദാരുണാന്ത്യം

By Web TeamFirst Published Oct 11, 2024, 10:19 PM IST
Highlights

റോഡില്‍ വീണ വയോധികന്റെ ശരീരത്തിലൂടെ തൊട്ടു പുറകിലായി വന്നിരുന്ന ബസ് കയറി ഇറങ്ങുകയായിരുന്നു. വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിവിഎസ് മോട്ടോഴ്‌സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 

കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍  പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി ശശി (62)യാണ് മരിച്ചത്. ഇന്നലെ രാത്രി 8:30 യോടെയാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ ബസ്സും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വനൂര്‍ പന്തല്ലൂരില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികന്‍ പന്നിത്തടം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന സ്‌കൂട്ടര്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. റോഡില്‍ വീണ വയോധികന്റെ ശരീരത്തിലൂടെ തൊട്ടു പുറകിലായി വന്നിരുന്ന ബസ് കയറി ഇറങ്ങുകയായിരുന്നു. വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിവിഎസ് മോട്ടോഴ്‌സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 

Latest Videos

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ സംഭവം സ്ഥലത്തു വെച്ച് തന്നെ മരിച്ചു. പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Read More : 
 

click me!