ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തേങ്ങ, അഡ്വ. ആതിര വി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വക്കീലേ..
യെസ്
ഞാന്‍ വീട്ടില്‍ എത്തി.. നീ ഫുഡ് കയിച്ചോ?
യെസ്.. നീയോ?
ഹോട്ടലീന്ന് തട്ടി.. എന്താ പരിപാടി?
കമ്മീഷന്‍ റിപ്പോര്‍ട്ട്.
യു മീന്‍ സി ആര്‍?
ചെക്കന്‍ കൊള്ളാലോ! പഠിച്ച് പോയി..
പഠിക്കാതെ എന്താക്കാന്‍.. വക്കീലിന്റെ ലവര്‍ ആയിപ്പോയില്ലേ..?
ഓ.. ആയിക്കോട്ട്പ്പാ..
എടി, ഐ ആം തിങ്കിംഗ് എബൌട്ട് എ ന്യൂ ജോബ്.. ഇപ്പഴത്തേത് കട്ട ശോകം.. (സാഡ് ഇമോജി)
ഉം..
എന്ത് ഉം?
ഐ ആം തിങ്കിങ്ങ് എബൌട്ട് ഷിബു.
വാട്ട്? ഏത് ഷിബു..?
എന്റമ്മോ സംശയരോഗീ.. (അദ്ഭുത ഇമോജി)
പറേടി ആരാടീ ഈ ഷിബു..?
ഓ ഒരു ക്ലയന്റ് ആടാ പൊട്ടാ..
എക്‌സ്‌ക്യൂസ് മി.. പൊട്ടന്‍ നിന്റെ ഓന്‍..
യെസ് യൂ ആര്‍ റൈറ്റ്..!
പറേടീ.. വാട്ട് എബൌട്ട് ഷിബു..?
ഒരു ന്യൂ കേസ്.. തേങ്ങാ മോഷണം..
കള്ളനാ?
നോ.. നിന്നേപ്പോലെയല്ലാ.
പോടീ പട്ടീ.
നീ പോടാ തെണ്ടീ.
ബൈ ദുബൈ.. എന്നിട്ട്?
ഷിബൂന്റെ തേങ്ങ ആരോ കട്ടു.. പീടീന്റെ മുന്നില്‍ വച്ച മൂന്ന് ചാക്ക്.
ഓ.. വാട്ട് എ പുവര്‍ ഫെലോ.. (സാഡ് ഇമോജി) എന്നിറ്റ് കള്ളനെ കിട്ടിയാ..?
ദാറ്റ് ഈസ് നോട്ട് ദ വിഷയം ഹിയര്‍.
ഏ? അപ്പോ കള്ളനെ കിട്ടണ്ടേ..?
എട, മന്ദബുദ്ധീ.. അയാളെ തേങ്ങ റിലീസ് ആക്കാന്‍ ഞങ്ങ ഒരു പെറ്റീഷന്‍ ഇട്ടിന്. 451 സിആര്‍പിസി.
ഓ.. വക്കീല്‍ സിങ്കമേ.. പൊളി.. എന്നിറ്റ്?
അത് ഇന്നലേ അലൌഡ് ആയിന്.. (സ്‌മൈലി ഫേസ്)
അടിപൊളി.. എന്നിറ്റ് തേങ്ങ ഷിബു തേങ്ങ ചിരവി പുട്ട് പുയുങ്ങി തിന്ന്വാ?
തോക്കില്‍ കേറി വെടി വയ്ക്കല്ലെടാ പുല്ലേ.
യെസ് യുവര്‍ ഓണര്‍.. നീ പറ.
കോക്കനട്ട് കിട്ടാന്‍ ഞങ്ങ ഇന്ന് ബോണ്ട് എക്‌സിക്യൂട്ട് ആക്കീന്.
എന്ത്ന്ന്..?
എട, അയാളെ തേങ്ങ കിട്ടാന്‍ രണ്ടാളെ ജാമ്യം വേണം.
ഹോ.. മൈ ഗോഡ്.. വാട്ട് എ വാല്യൂബിള്‍ തേങ്ങാസ്..! (പരപര ഇമോജീസ്)
ആ .. മേ ഐ പ്രൊസീഡ്?
യെസ് യു കാന്‍.
ഇന്ന് മോണിംഗ് അഡ്വാന്‍സ് ആയിറ്റ് ഫയല്‍ ആക്കി സാധനം.
എന്ത്ന്ന്? തേങ്ങയോ..?
ഓ.. പൊട്ടാ.. മണ്ടാ.. കൊരങ്ങാ.. ഫൂളേ..
കിട്ടി.. ബോധിച്ചു.. യൂ കണ്ടിന്യൂ.
തേങ്ങയല്ല.. അഡ്വാന്‍സ് പെറ്റീഷന്‍ ഫയല്‍ ആക്കീന്.
ഓ.. എന്ന് .. ഓക്കെ ദെന്‍?
എന്നിറ്റ് ആടെ ഉച്ചവരെ കുത്തി ഇരുന്നു.. വേറെ രണ്ട് സിസി ഇണ്ടായിനി വിളിക്കാന്‍.
എണേ നിങ്ങള ബേക്കിലെ ബെഞ്ച് പൊളിഞ്ഞിറ്റേ എനിയും..?
ഇത്‌വരെ ഇല്ല.. പൊളിയാന്‍ ചാന്‍സ്ണ്ട്..
നിന്റെ സീനിയര്‍ വന്നിറ്റേ?
സാര്‍ ഔട്ട് ഓഫ് സ്റ്റേഷന്‍.
കണ്ണൂര്‍?
അല്ല.. തളിപ്പറമ്പ്.. ആടെ ഒര് 376 r/W 511 ഇണ്ടായിന്.
376 r/W 511?
എടാ, റേപ്പ് കേസ്.. അറ്റംപ്റ്റ് ടു റേപ്പ്.
ഓ ഭീകരനാണവന്‍.. ദാറ്റ് താടിക്കാരന്‍. ആ ഏച്ചി ഇണ്ടായിറ്റേ? തിന?
തിന അല്ല നിത. നിത വക്കീല്‍ വണ്‍ മന്ത് ലീവിലാ. ഹസ്ബന്റ് ഗള്‍ഫീന്ന് വന്നിറ്റിണ്ട്..
ഓര് കയിച്ചിലായി.. (സ്‌മൈലി) അയാള്‍ ഇണ്ടായിറ്റെ പ്രകാശേട്ടന്‍?
നോ.. കണ്ണൂര്‍ പോയിന്. ഫാമിലി.
ഫാമിലി ടൂര്‍..?
അല്ലെടാ.. ഫാമിലി കോടതീല്.
ഓ പുവര്‍ മാന്‍.
സ്ഥിരം കണ്ണൂരന്നെ. അയാളെ വിധി.
ആ ഏച്ചി ഇണ്ടായിറ്റെ സാഡ് ഫേസ്ഡ്..?
വിദ്യേച്ചി ഇണ്ടായിനി.. ഓരു കോര്‍ട്ടില്‍ വന്നിനിന്ന്.
സിസി വേം കയിഞ്ഞ്.
കണ്‍ഗ്രാറ്റ്‌സ്.
പോടാ.. ഷിബൂന്റെ ഷുവര്‍ട്ടീസിന് വന്‍ ബിസി.
ഓ.. ബിസി പീപ്പിള്‍ എന്നിറ്റ്?
എന്നിറ്റ് എന്താക്കാന്‍..? പ്രാന്ത്.
നിന്റെ ചങ്ക് ബ്രോസ് ഇണ്ടായിറ്റേ കത്തി വയ്ക്കാന്‍..?
എല്ലാ എണ്ണോം ഇണ്ടായിനി.. ഒരു ഷുവര്‍റ്റി നമ്മളെ വിശ്വരൂപ് വക്കീലിന്റെ നൈബര്‍.
വെരി വെരി ഗുഡ്.. എന്നിറ്റ്?
ഹലോ, കൂയ്
പോയോ?
അപര്‍ണൂ.. ണൂ..
അപര്‍ണുവേ.
ആടാ..
ബിസി?
നോ.. മൂത്രം ഒയിക്കാന്‍ എണീച്ചതാ.
ഓക്കെ.. സിആര്‍ കംപ്ലീറ്റ് ആയാ..?
ഇല്ല.. ഫ്‌ലോ പോയി.. നിര്‍ത്തി.
ഹി..ഹി..ഹി ഷുക്കൂര്‍ വക്കീല്‍ ജെപിജി.. എന്നിറ്റ്..?
ഒന്നും പറയേണ്ട.. ഞാന്‍ ഉച്ചയ്ക്ക് മയിസ്‌ട്രേറ്റ് എണീക്കുന്നേന് മുപ്പട്ടേ വിത്തൌട്ട് ഇന്ററപ്ഷന്‍ പറഞ്ഞ് വിളിപ്പിക്കാന്‍ ട്രൈ ചെയ്തിന്.
പൊളിച്ച്.. പിന്നെ..?
ഏറ്റില്ല മോനേ.. മയിസ്‌ട്രേറ്റ് കട്ട കലിപ്പ് മോഡ്.. നോ രക്ഷ.
ഓ അപ്പം അയാളാന്ന് കഥേലെ ആന്റി ഹീറോ.
പോടാ.. അങ്ങനെ പറയല്ലേ.. 2014 മുതലുള്ള ഓള്‍ഡ് മാറ്റേഴ്‌സ് വിളിക്കാന്‍ ഇണ്ടായിനിന്ന്.. അയിനോണ്ടാ.
ഓ പുവര്‍ മാന്‍.
ആഫ്റ്റര്‍ ലഞ്ച് വിളിക്കാന്ന് പറഞ്ഞ്.. അത് നന്നായി.. കണ്ടീഷന്‍ കംപ്ലയ് ആക്കീറ്റിണ്ടായിറ്റ.. വിളിച്ചിനേല്‍ സുയിപ്പാവട്ടീ.
എടീ, ഞാന്‍ കയിഞ്ഞാഴ്ച കണ്ണൂര് പോയിനി.. ഒരു ജോബിന്റര്‍വ്യൂ.
അതയോ.. എന്നിറ്റ്..?
ത്രീജീ.. (സാഡ് ഇമോജി)
നോ അദ്ഭുതം.
സുയിപ്പാക്കണ്ട.. ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് എ കോമണ്‍ എഞ്ചിനീയര്‍.
എടാ, ആ വാഗണ്‍ ട്രാജഡീല് പെട്ടിറ്റ് ഷിബു വെയര്‍ത്തോയി.. ഉച്ചയ്ക്ക് കോര്‍ട്ട് എണീച്ചേരം അയാള് ചോയിക്കുവാന്ന്.
എന്ത്ന്ന്?
തേങ്ങ വാണ്ടാന്ന് വയ്ക്കാന്‍ കയ്യ്വോ വക്കീലേന്ന്.
ഹ, ഹ, ഹ, ഹാ ഹാ ഹാ ഹാ..
പാവം.
ലാലേട്ടന്‍ ജെപിജി 'എന്നെ കൊല്ലാതിരിക്കാന്‍ പറ്റ്വോ? ഇല്ല.. അല്ലേ..?
പോടാ.. കളിയാക്കല്ല്..
നീ ചൊടിക്കല്ലപ്പാ.. പറ..
ജസ്റ്റീസ് ഡിലൈഡ് ഈസ് ജസ്റ്റീസ് ഡിനൈഡ്.
ഉം.
കഷ്ടം തോന്നീന്.
ഉം.. ആഫ്റ്റര്‍ ലഞ്ച് തേങ്ങ കിട്ടി ബോധിച്ചുവോ?
അയിനിനി എന്തെല്ലാം കയ്യണം!
എന്റെ മുത്തപ്പാ..! എനിയും..?
ഉച്ചയ്ക്ക് സാറും പ്രകാശേട്ടനും ഇണ്ടായിന്.
ഹലോ..
പോയോ..?
കിരണേ.
പോയിറ്റപ്പാ.. എന്റെ ജിയോ ഭഗവാനേ.. നെറ്റ് സ്ലോ.
ഓക്കെ പറേട്ടേ..?
എന്ത്?
പോടാ.. പറേട്ടേന്ന്..?
ഉച്ചയ്ക്ക് നേരത്തെ ആടെ എത്തി.. അയിന്റിടയ്ക്ക് പ്രകാശേട്ടന്‍ ഫോട്ടം അറ്റസ്റ്റാക്കി കൊണ്ടന്ന് തന്നു.. അയിന്റെ കാര്യം വന്‍ വിറ്റാന്ന്.
എന്ത് ഫോട്ടം..?
എടാ, തേങ്ങന്റെ ഫോട്ടം! 451 അലോ ആക്കിയേരം കണ്ടീഷന്‍ കംപ്ലയി ചെയ്യാന്‍ ഇണ്ടായിനി.. മുന്നം പറഞ്ഞിറ്റേപ്പാ..?
യെസ് ബേബീ.. ആ തേങ്ങേന്റെ ടൈം.
ബട്ട് ഷിബൂന്റെ ബാഡ് ടൈം..
എണേ, ഇപ്പാന്ന് ഓര്‍ത്തിന് , നിങ്ങളെ സബ് ജഡ്ജിന്റെ ഡാന്‍സ് സൂപ്പര്‍ ആയിന്ട്ടാ.. ഓണം പ്രോഗ്രാം..!
ഉം.. ഓറ് കോര്‍ട്ടില്‍ സ്ട്രിക്റ്റാന്ന്.
എന്നിറ്റ്..?
നിന്ന് കാല് കയച്ചിറ്റ് ഒരു ഷുവര്‍റ്റി പോയിറ്റു.
ഓ..
അയാള് സ്‌കൂള്‍ വാനിന്റെ ഡ്രൈവറാന്ന്.. പിള്ളറെ എട്ക്കാന്‍ പോയിനി.
ഉം.. എടി നിനക്ക് ഒറങ്ങാന്‍ ആയിറ്റേ..?
ആ.. ബാക്കി പറേട്ടിടാ..?
ആ പറഞ്ഞ് തൊലയ്ക്ക്.
ബോറടിച്ചാ കിരണേ..?
ഇല്ല.. ഡിയര്‍.. പിന്നൊരു കാര്യം..?
??
ഉമ്മ..!
പോടാ.. (സ്‌മൈലീസ്)
ആ നീ പറ.
എന്നിറ്റ് വൈന്നേരം ഞാന്‍ ജിമ്മിലേക്ക് പോയി.
വോവ്! തടിയത്തി.. കൊറഞ്ഞാണേ?
തടിയത്തി നിന്റെ ഓള്.. കൊറച്ച് കൊറഞ്ഞിന്.
ഗുഡ് ഗേള്‍..
എട ഒരു കാര്യം?
പറയൂ മാഡം..
നീ ഒരു അണ്ണാക്കൊട്ടന്‍, നത്ത് മോറന്‍, കൊറ്റിച്ചങ്കന്‍..
താങ്ക് യൂ.. താങ്ക് യൂ..!
എണേ, തേങ്ങ.
എസ് ഐന്റെ അറ്റസ്റ്റും വാങ്ങി തേങ്ങയ്ക്ക് പോയേരം ജെ എസ് പറയുവാന്ന് ഓറ സൈനാന്നോലും വേണ്ടതെന്ന്.. മൊത്തം കൊയ മറിഞ്ഞു.
വക്കീല് പറഞ്ഞേനേപ്പറ്റി ഷിബൂന് എന്തോ കണ്‍ഫ്യൂഷന്‍ ആയതാന്ന് തോന്ന്ന്ന്.
എസ്‌ഐ നമ്മളെ സുമേഷേട്ടന്‍ അല്ലേ? എന്റെ റിലേറ്റീവാന്ന്.. അമ്മായീന്റെ അനിയത്തീന്റെ ഹസിന്റെ ഏട്ടന്‍..!
ഓ ക്ലോസ് റിലേറ്റീവ് ആന്നല്ലാ..!
ആക്കിയതാന്നല്ലേ..! (സ്‌മൈലീസ്)
ഹേയ്.. അല്ലേയല്ല.. പാവം പ്രകാശേട്ടന്‍ ലാമിനേഷന്‍ ആക്കിയത് പറിച്ചിറ്റ് നമ്മളെ മീരേനെ വിട്ട് ആദ്യേപൂത്യേ ലാമിനേഷന്‍ ആക്കി കോര്‍ട്ടില്‍ പോയപ്പേക്കും.
പേക്കും?
പേക്കും..
പറേടീ.
ജെഎസ് വീട്ടില്‍ എത്തീടാ.
ഓ, വാട്ട് എ പതറ്റിക്ക് സിറ്റ്വേഷന്‍ഡീ.. എന്നിറ്റ് ഓനോ ഷിബു..?
അയാള് വീട്ടിലേക്ക് പോയിറ്റിണ്ടാവും.
ഏ കൊരങ്ങത്തീ ഓന്റെ തേങ്ങയാ..?
നാളെ കിട്ട്വാരിക്കും.
വക്കീലേ..?
എന്താടാ..?
ഒരു പ്രത്യേകതരം ജീവിതമാണല്ലേ..??
ഒഫ് കോഴ്‌സ്..! ഒറക്കം വര്ന്ന്..
മോള് ഒറങ്ങിക്കോ.. ഏട്ടന്‍ പാട്ട് പാടാ..
'നാളികേരത്തിന്റെ നാട്ടിലെനക്കൊരു നാഴി എടങ്ങഴി ലാന്റുണ്ട്..
ഓ.. ഓ.. നാഴി എടങ്ങഴി ലാന്റുണ്ട്.
കെടന്നൊറങ്ങെടാ പട്ടീ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...