ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തസ്നി ജബീല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അപരിചിതം
പേരറിയാം
ഊരറിയാം
അതിനാല്‍
പരിചിതരെന്ന് പറയാം.
അതിനുമപ്പുറം
ഞാനും നീയുമെന്നതാരെന്നതറിയാത്ത
വെറുമപരിചിതരീ ഭൂവില്‍.
ചിറകാര്‍ന്നചിന്തകള്‍
നിറമുള്ള സ്വപ്നങ്ങള്‍
ഇതളടര്‍ന്ന മോഹങ്ങള്‍
നീറുന്ന മുറിവുകള്‍
വികാരവിചാരങ്ങള്‍
സങ്കല്പസൗധങ്ങള്‍
എല്ലാം ചേരുമൊരു ഹൃദയം.
ആരാരും കാണാതെ അകമേ
തുടിക്കുന്നു .
നീയറിഞ്ഞ ഞാനും
ഞാനറിഞ്ഞ നീയുമെന്നത്
വെറും മിഥ്യ.
ജീവിതപ്പെരുവഴിയില്‍
അന്തരമെന്തെന്നറിയാതെ
അന്ധരായ് അന്ത്യം വരെ
നാം പരസ്പരമെന്തോ തിരയുന്നു.
ആരെയുമറിയാതെ
ആരാരുമറിയാതെ
നാമീ മണ്ണില്‍ മരിച്ചു പോകുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...