Malayalam Poem : സായന്തനം, വരുണ്‍ എം എഴുതിയ കവിത

By Chilla Lit Space  |  First Published Dec 1, 2022, 4:02 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വരുണ്‍ എം എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

            
ഒരുപാടു പറയുവാ, നൊന്നിച്ചിരുന്നു 
നമ്മള്‍ നനവാടയാറ്റുന്ന കണ്ണുകളുമായി .
നോവിന്റെ ഉപ്പു കിനിയുന്നു,
കടലിരമ്പുന്നു, നെഞ്ചിലെ 
ചക്രവാളങ്ങളില്‍.

നീയെന്ന രാമഴയൊരുനാളും 
നനച്ചതില്ല ഞാനെന്ന ചേമ്പിലയെ!
ദുഃഖഗോളങ്ങള്‍ നീര്‍തുള്ളികളായി 
ഞാനെന്നൊരിലയെ തഴുകീടവേ 
താലിച്ചരടിന്റെ കടുകെട്ടില്‍ 
നിന്റെ ആത്മതാപത്തെ 
കുരുക്കി നീയെന്നെ ശൂന്യനാക്കി .

ചേമ്പിലയായിരുന്നെങ്കിലും 
എന്റെ തണലിലൊരു 
തളിരും വിരിഞ്ഞതില്ല,
കനവിനും തളിരിനും
നീയായിരുന്നു കൂട്ട് ,
കാറ്റിനും കാറിനും കൊടുക്കാതെ 
കാത്തൊരു കൂട്ട്.

സായന്തന തിണ്ണയിലിന്നിരിക്കവേ 
സാമന്ത ഭൂപാള, മനാഥ-
മായതറിയുന്നു ഞാന്‍
എനിക്കായെരിഞ്ഞൊരു ചൂട്ടായിരുന്നു നീ,
നിനക്കായ് ഞാനൊന്നുമായില്ലെങ്കിലും!

പടരുന്ന നോവിതള്‍ കൊഴിച്ചു 
നീ, ജീവിത വ്യഥകള്‍ 
ഘനീഭവിച്ച 
പേമാരിയായിട്ടും 
നീയെന്ന രാമഴ ഒരുനാളും 
നനച്ചതില്ല ഞാനെന്ന ചേമ്പിലയെ!

ഒറ്റവെട്ടിനു വേരറ്റു പോയൊരു 
പടുവൃക്ഷമാണിന്നു ജീവിതം ,
നമ്മളാ ചില്ലയില്‍ 
തകരുന്ന കൂട്ടിലെ 
ഇണകള്‍ മാത്രം.

ഇനിയൊന്നു നീ പെയ്യുമോ?
നീയെന്നെ രാമഴയേറ്റു നനയുന്ന 
ചേമ്പിലയാകാനൊരു മോഹം,
(അതിമോഹം)

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!