ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ധു ഗാഥ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
അവളോടുകയാണ്,
ഭയന്ന്, കൂരിരുട്ടിലൂടെ.
അലറിപ്പാഞ്ഞു വരുന്ന
ഋതുവണ്ടിയുടെ ആവേഗം
അടുത്തടുത്തെത്തുന്നു
ഇരുമ്പുപാളങ്ങള്‍ക്കു നടുവില്‍
അകപ്പെട്ടവളുടെ
നിര്‍വികാരത
തളര്‍ന്നു തുടങ്ങിയ കണ്ണുകള്‍
മിഴിനീര്‍പ്പുഴയുടെ പാടുകള്‍
തിണര്‍ത്ത കവിള്‍ത്തടങ്ങള്‍
രക്തമിറ്റുന്ന അധരങ്ങള്‍
അടിയോടെ അറുത്തു മാറ്റിയ
ശിഖരങ്ങള്‍, ശേഷിപ്പുകള്‍
ഇല്ല അവളിനിയില്ല,
ഈ കാപാലികരുടെ
ലോകത്തേക്ക്.
ഘടികാര സൂചികളുടെ
സൂക്ഷ്മ ചലനം
കിതച്ചെത്തുന്ന തീവണ്ടി
പെട്ടെന്നവളുടെ
കണ്ണുകള്‍ ജ്വലിച്ചു
വണ്ടിച്ചക്രങ്ങളുടെ
കിതപ്പ് മാറിയപ്പോള്‍
അനന്തതയിലേക്കുള്ള
പാളത്തിനരികിലവളിരുന്നു.
എന്തിനു ജീവനൊടുക്കണം
തെറ്റു ചെയ്തവര്‍
മാന്യതയുടെ മേലങ്കിയണിഞ്ഞു
എന്റെ മേല്‍ താണ്ഡവമാടുമ്പോള്‍
സഹനത്തിന്റെ
ശാന്തതയുടെ
സ്‌നേഹത്തിന്റെ
പ്രതിരൂപമായ
അമ്മയല്ലവള്‍
കത്തിജ്വലിക്കുന്ന -
പ്രതികാരാഗ്‌നിയാല്‍
കരള്‍പ്പകയാല്‍
ഉടലാകെ
പൊള്ളിയൊലിക്കുന്നവള്‍
ഒരു തുള്ളിക്കണ്ണീരാല്‍
ഉള്ളിലെ തീയണയാതെ
നിഴല്‍ദൂരങ്ങള്‍
താണ്ടുന്നവള്‍
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...