ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എസ്. സഹന എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
എന്തിനാണ്
എന്തിനാണ്
എന്നെ
ഈ മഴയത്ത് നിര്‍ത്തി
നീ പോയത്?
മഴത്തുള്ളികള്‍
എന്റെ കാലില്‍
നൃത്തം വയ്ക്കുന്നത്
നീ കാണുന്നുണ്ടോ?
........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍
........................
എന്റെ ചുണ്ടിലെ
മുഴുവന്‍ സ്‌നേഹവും
മഴ
ഊറ്റിയെടുത്തുകഴിഞ്ഞു.
മഴ എന്നെ ചൂടു പിടിപ്പിക്കുന്നു.
മഴയ്ക്ക് തണുപ്പാണ് എന്നല്ലേ
നീ പറഞ്ഞിരുന്നത്;
മഴ
ഉള്ളു തണുപ്പിക്കുമെന്നും.
ഈ മഴച്ചൂടില്‍
ഉരുകിയൊലിക്കാന്‍
നീ വരാത്തതെന്താണ്?
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
വെയിലിന്റെ ചില്ലുകഷണങ്ങള്‍
എന്റെ മേല്‍ തുളച്ചുകയറാതെ
മഴ
എന്നെ സ്വീകരിച്ചു.
എന്റെ പ്രണയമേ
നീ വന്നാല്‍....
നീ വന്നാല്‍
മഴയുമായി ചേര്‍ന്ന് ഞാന്‍ വരച്ച
നിറങ്ങളത്രയും
വാരിയെടുക്കാം.
പൂമ്പാറ്റച്ചിറകുകളും
പൂവിതളുകളും
അണിഞ്ഞ്
നമുക്ക്
കടല്‍ കാണാം
മരണത്തിന്റെ,
വിരഹത്തിന്റെ,
വേദനയുടെ,
കടല്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...