Malayalam Poem : പേനയ്ക്ക് പറയാനുള്ളത്, രാമചന്ദ്രന്‍ നായര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Oct 12, 2022, 5:30 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാമചന്ദ്രന്‍ നായര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

എഴുതാനിരുന്നപ്പോള്‍
പേന പറഞ്ഞു,
എന്നെ സ്വതന്ത്രമായി വിടൂ.

എപ്പോഴോ പറയാന്‍
ബാക്കിവെച്ച ചില വാക്കുകള്‍,
എപ്പോഴോ എഴുതാന്‍
ബാക്കിവെച്ച അക്ഷരങ്ങള്‍,

മഷിക്കുമിളകള്‍ 
അടര്‍ന്ന് വീഴുമ്പോള്‍
പേന പിടഞ്ഞുകൊണ്ടിരുന്നു.

 

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

പുതിയ ചിന്തകളുടെയും
വ്യവഹാരങ്ങളുടെയും
ആകുലതയില്‍
മനസ്സാഴങ്ങളിലെ
ചില നേരുകള്‍ക്ക്
ഉന്മാദത്തിന്റെ
നിമിഷങ്ങള്‍.

ഇനിയൊരു സൂര്യോദയമില്ലെന്ന
തിരിച്ചറിവിന്റെ
നിമിഷങ്ങളില്‍
ഒരാണ്ടുമുഴുവന്‍
തേടിനടന്നതിന്റെ
ദാഹം മാറ്റി

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

അവസാനമഷിത്തുള്ളികള്‍
കണ്ണീരുപോലെ
അടര്‍ന്നുവീഴുകയാണ്.

ചോരചിന്തുംവിധം
കുത്തിയമര്‍ത്തപ്പെടുമ്പോഴും
ധാര്‍മികതയെ പുണര്‍ന്ന്
നിസ്സംഗതയെ
കൈപ്പിടിയിലൊതുക്കി

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

തലതാഴ്ത്തുകയാണ്,
വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന,
പാട്ടുപാടുന്ന,
കവിതകള്‍ ചൊല്ലുന്ന,
കഥകള്‍ പറയുന്ന,
പേനത്തുമ്പുകള്‍.

ഒഴുക്കില്‍നിന്നും ഒഴുക്കിലേക്ക്
ഒരാത്മഗതമായി ഒഴുകുകയാണ്,
പേനത്തുമ്പുകള്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!