ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
ഞാനൊരു ദ്വീപെന്ന്
അവള്‍ നോവുന്നു,
എത്തിപ്പിടിച്ചെന്നു തോന്നുമ്പോള്‍
അകന്നു പോകുന്നൊരു ദ്വീപ്.
........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍
........................
ജീവിതത്തിന്റെ ഭിന്ന സംഖ്യകളെ
ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുന്ന
ഒരു കര്‍ക്കിടക പെയ്ത്താണ് ഞാനെന്ന്
അവള്‍ക്കറിയില്ലല്ലോ
പൊരുന്നയിരിക്കുന്ന കോഴിയാണ്
ജീവിതം
കൊത്തിയകറ്റുവാന്‍ ശ്രമിക്കുന്നുണ്ട്
കഷ്ടപ്പാടിന്റെ കറുത്ത കൈകളെ,
എന്നിട്ടും!
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
രൂപാന്തരപ്പെടാറുണ്ട് ഞാന്‍
ഓരോ ഋതുവിലും
നിന്നില്‍ ഓളത്തുടിപ്പായി
ഓര്‍മ്മപ്പെരുക്കമായി
എന്നിട്ടും ;
പരിഭവത്തിന്റെ
പെരുമലയുമായി നീ വരുമ്പോള്‍
ഒരിളം തെന്നലായ് ഞാന്‍ തഴുകുന്നല്ലോ
കര കവിയുന്ന കര്‍ക്കിടകമെങ്കിലും
കവിതയായ് നിന്നില്‍ കതിരിടുന്നല്ലോ
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...