Malayalam Poem : പിന്നോട്ട് പായുന്ന തീവണ്ടി, റജീന റഹ്മാന്‍ മങ്കട എഴുതിയ കവിത

By Chilla Lit Space  |  First Published Nov 18, 2022, 6:44 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  റജീന റഹ്മാന്‍ മങ്കട എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

പിന്നോട്ട് പായുന്ന തീവണ്ടി;
പലപ്പോഴും അതാണ് ഞാന്‍. 

പിന്നോട്ട് വീശുന്ന കാറ്റിന് 
ഓര്‍മകളുടെ സുഗന്ധമുണ്ട്.
പിന്നിട്ട കാഴ്ചകളില്‍
മരുഭൂവിലെ പച്ചപ്പുണ്ട്.
മറന്ന മരത്തില്‍ 
കൊഴിഞ്ഞ സ്വപ്നങ്ങളുടെ 
ഇലകളുണ്ട്.

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

പിന്നിട്ട ചുരം 
ഓര്‍മ്മയില്‍ 
കയറുമ്പോഴാണ് 
ഞാന്‍ കിതക്കാറുള്ളത്.
മാനം തൊടാനാഞ്ഞപ്പോഴാണ്
സൂര്യനെന്നെ കരിച്ച് കളയാറുള്ളത്.
സ്വയം വേവിക്കാറുള്ളത്.

അഴികളടര്‍ന്ന ജാലകക്കീറിലൂടെ 
ഒരു സൂര്യകാന്തിപ്പാടം 
എന്നില്‍ വസന്തം തീര്‍ക്കും. 
ഞാനാ പൂവില്‍ ചുണ്ടമര്‍ത്താനിരിക്കെ, 
മറ്റൊരു പാളം എന്നെ വഴിതിരിച്ചുവിടും.

തീതുപ്പി പിന്നിലേക്ക് പായുമ്പോള്‍ 
ഒരു വാത്സല്യപ്പുഴ എന്നെ നനക്കും. 
അകവും പുറവും ചുട്ടുപൊള്ളുമ്പോള്‍
ഞാനാ പുഴയില്‍ മുങ്ങിനിവരും.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

നിലാവണിഞ്ഞ
രാത്രി യാത്രയിലാണ് 
നക്ഷത്രങ്ങളൊന്നാകെ 
എന്നിലേക്ക്
പെയ്തിറങ്ങാറ്.
ഓര്‍മ്മയിലേക്കുള്ള പാച്ചിലില്‍ 
എന്റെ ചൂളം വിളിയില്‍ കുളിര്‍മ കൊള്ളാറ്.

അതെ,
പിന്നോട്ട് പായുന്ന തീവണ്ടിയാവാനാണ്
എനിക്കിഷ്ടം.

എന്തെന്നാല്‍, 
ഇന്നത്തെ മഴക്കാറിലും
ഞാന്‍ പറന്നുയരുന്നത്
പിന്നോട്ട് പാഞ്ഞൊരു തീവണ്ടിതന്ന 
ഊര്‍ജ്ജത്തിലാണ്. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!