ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ജ്യോത്സന എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ലിഖിതങ്ങള്‍
അമൂര്‍ത്ത ലിപികളില്‍
നാം കോറിയിട്ട വരികള്‍
ഇന്നും അടയാളപ്പെടുത്തുന്ന
മനസ്സിന്റെ ചുവരുകള്‍.
താഴിട്ട് പൂട്ടിയ മനസ്സിലൈ
താളിയോല ലിഖിതങ്ങള്‍;
ആരും വായിക്കാതെ പോയവ,
ചിതലുകളായ് മാറിയവ.
ശേഷിപ്പുകള്‍ ഇല്ലാത്ത
പഴമകള്‍ ബാക്കിയാവുന്നു,
അടയാളങ്ങളായ് മാത്രം.
കാലം തെറ്റിയ ഋതുക്കളെ പോലെ
ഗതിമാറി വീശുന്ന കാറ്റിനെ പോലെ
മാറാല കെട്ടിയ ചിന്തകള്‍ പോലെ
ഹൃദയത്തില്‍ കല്ലിച്ചുനില്‍ക്കുന്നുണ്ട്
ചില ലിഖിതങ്ങള്‍,
ആത്മഭാഷണങ്ങള്‍.
പിന്നെ,
മരണം നമ്മെ ഉറക്കും,
മണ്ണോട് മണ്ണായി മാറും,
ഓര്‍മ്മകളിലപ്പോഴും
ബാക്കിയാവും
ആര്‍ക്കും വേണ്ടാത്ത
ഉള്‍ലിഖിതങ്ങള്‍.
അനന്തരം,
ഏതെങ്കിലുമൊരുനാള്‍
ആരെങ്കിലും
വായിച്ചെടുക്കുമോ
ആത്മലിപിയിലെഴുതിയ
ഗാഢലിഖിതങ്ങള്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...