Malayalam Poem ; മീനേ, മീനേ..., ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

By Chilla Lit SpaceFirst Published Oct 25, 2022, 5:23 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ഉയിരിന്റെ ആഴിയില -
ടിത്തട്ടിലെങ്ങോ
നീന്തിപ്പോവുമൊരു 
അലസ മീനുണ്ട്.

സരണികള്‍ തോറും 
തുഴഞ്ഞു വലയവേ
ചായാനിത്തിരിയോരം
കൊതിച്ചുപോവാറുണ്ട്.


സ്വര്‍ണ്ണഖനിയെന്നോ 
വിഷപ്പുറ്റെന്നോ 
അറിവേതുമില്ലാതെ 
പ്രത്യാശാവിവശമായ്  
എല്ലാമെല്ലാമിങ്ങനെ . 
നോക്കിപ്പോവാറുണ്ട്.

വിശാല വിദൂര
മഹാസാഗരമേ....നീ 
പടരുന്ന വഴികളിലെല്ലാം,
വിരിഞ്ഞുനീന്താന്‍
നിനവേതുമില്ലാത്ത 
പാവം പൊടിമീനാണ്.

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

ജലപ്രപഞ്ചമേ, 
നിന്റെ കലവറകളിലൊരു
കിളിവാതിലിലെങ്കിലും 
കൊളുത്തിളക്കാന്‍ 
കൊതിയേതുമില്ലാത്ത..
നിവാസിയാണ്.


അളവുകള്‍ക്കപ്പുറം
തുറക്കുന്ന ആഴിയേ,
പെരുവുടലില്‍ നിറയെ
വര്‍ണ്ണവും  വരേണ്യവും 
നിധികുംഭങ്ങളും 
എത്രയുണ്ടാവാം? 

രത്‌നമയൂഖങ്ങളും 
സുന്ദര സൗധങ്ങളും 
എത്രയുണ്ടാവാം? 

വീശുവലകളും 
വിഷപ്പാമ്പുകളും
വന്‍ തിമിംഗലങ്ങളും 
എത്രയുണ്ടാവാം?

ആര് ഗണിക്കുന്നു?
കരുതിയേറുന്നു?

ആയുധമില്ലാതെ
കവചങ്ങളില്ലാതെ
ഉപദേശമില്ലാതെ
ഉപചാരമില്ലാതെ 
ഈ മീന്‍ 
ഒഴുക്കിലാണല്ലോ!

കാഴ്ചയതിരുകള്‍
മാടിവിളിച്ചാലും;
കുതിക്കുവാനതിനില്ല 
തിരക്കൊരുനാളും.
മന്ദഗമനമേ പ്രിയം.


മീനേ... മീനേ...

നിനക്ക് ദിശയില്ല
സത്രങ്ങളില്ല.
മടങ്ങാന്‍ കുടിലുമില്ല.

പോവുക, പോവുക
പൊയ്മറഞ്ഞീടുക.
കണ്ണിലെ സൂര്യനില്‍
പകലും നിറങ്ങളും
ഇരുളിന്റെ കുത്താല്‍ 
ചോര്‍ന്നുതീരും വരെ.

പോവുക പോവുക
പോയ്മറഞ്ഞീടുക!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!