കാണാൻ ആഗ്രഹമുള്ളവരെയോ അല്ലെങ്കില്‍ ഏറ്റവും പ്രയപ്പെട്ടവരെയോ ആണല്ലോ വിവാഹത്തിന് ക്ഷണിക്കുക. എന്നാല്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ വിവാഹത്തിന് ഒരു ക്ഷണക്കത്ത് അയച്ചിരിക്കുകയാണ് മലയാളികളായ രാഹുല്‍- കാര്‍ത്തിക എന്നി യുവമിഥുനങ്ങള്‍.
വിവാഹജീവിതം താല്‍പര്യപ്പെടുന്നവരെ സംബന്ധിച്ചെല്ലാം വിവാഹദിനമെന്നത് ഏറ്റവും പ്രധാനപ്പെട്ടൊരു ദിനം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് വിവാഹത്തിന് ഭൂരിഭാഗം പേരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നതും അവരെയെല്ലാം വിവാഹത്തിന് ക്ഷണിക്കുന്നതും.
ഇത്തരത്തില്‍ കാണാൻ ആഗ്രഹമുള്ളവരെയോ അല്ലെങ്കില്‍ ഏറ്റവും പ്രയപ്പെട്ടവരെയോ ആണല്ലോ വിവാഹത്തിന് ക്ഷണിക്കുക. എന്നാല്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ വിവാഹത്തിന് ഒരു ക്ഷണക്കത്ത് അയച്ചിരിക്കുകയാണ് മലയാളികളായ രാഹുല്‍- കാര്‍ത്തിക എന്നി യുവമിഥുനങ്ങള്‍.
undefined
ഇന്ത്യൻ ആര്‍മിയെ ആണ് ഇവര്‍ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. സൈനികര്‍ക്ക് ഒന്നടങ്കം ആദരവും സ്നേഹവും അറിയിച്ചുകൊണ്ട് തങ്ങളുടെ വിവാഹത്തിന് സൈനികരെയെല്ലാം ക്ഷണിച്ചുകൊണ്ട് ഇവര്‍ ക്ഷണക്കത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.
'ഡിയര്‍ ഹീറോസ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയിരിക്കുന്ന കുറിപ്പ് സൈനികര്‍ രാജ്യത്തിന് നല്‍കുന്ന സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്.
'ഞങ്ങള്‍ (കാര്‍ത്തികയും രാഹുലും) ഈ നവംബര്‍10ന് വിവാഹിതരാവുകയാണ്. രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തിലും കരുതലിലും നിശ്ചയദാര്‍ഢ്യത്തിലും ദേശത്തോടുള്ള സത്യസന്ധമായ നിങ്ങളുടെ സമര്‍പ്പണത്തിലും ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്. ഞങ്ങളെ എന്നെന്നും സുരക്ഷിതരാക്കി വയ്ക്കുന്നതിന് നിങ്ങളോടുള്ള കടപ്പാട് ഒരുപാടാണ്. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനപൂര്‍വം ഉറങ്ങുന്നത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഞങ്ങള്‍ക്ക് ഈ സന്തോഷങ്ങള്‍ നല്‍കുന്നതിന് ഒരുപാട് നന്ദി. ഈ വിവാഹവും നിങ്ങള്‍ നല്‍കുന്ന സുരക്ഷയില്‍ നിന്നുള്ള അവസരമാണ്. അതിനാല്‍ തന്നെ നിങ്ങളെ വിവാഹത്തിന് ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലേക്ക് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ക്ഷണിക്കുന്നു... ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി'- ഇതായിരുന്നു ഇവരുടെ കുറിപ്പ്.
'ഇന്ത്യൻ ആര്‍മി' ഈ ക്ഷണത്തിന് മറുപടിയും അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്‍മിയുടെ ഒഫീഷ്യല്‍ പേജ് ഇവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് എല്ലാം മംഗളങ്ങളും- ക്ഷണിച്ചതിന് ഒരുപാട് നന്ദിയെന്നും സന്തോഷകരമായ ദാമ്പത്യം നേരുന്നുവെന്നുമായിരുന്നു ആര്‍മിയുടെ മറുപടി.
നിരവധി പേരാണ് ആര്‍മിയുടെ പോസ്റ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്. വിവാഹം പോലൊരു വ്യക്തിപരമായ സന്തോഷത്തിന്‍റെ വേളയിലും സൈനികരോട് ഇത്തരത്തില്‍ ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാൻ ഓര്‍മ്മിച്ചു വധൂവരന്മാരെ ആശംസിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു.
Also Read:- വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു