2016-ല്‍ പുറത്തിറങ്ങിയ 'ദംഗല്‍' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് സന്യ മൽഹോത്ര തന്റെ കരിയർ ആരംഭിച്ചത്. മികച്ച സ്ത്രീപക്ഷ സിനിമകളും, നായകൻ്റെ നിഴലിൽ ഒതുങ്ങി നിൽക്കാത്ത കാമ്പുള്ള കഥാപാത്രങ്ങളുമൊക്കെ 32 കാരിയായ നടിയെ തേടിയെത്തി.
സൂപ്പർ താര ചിത്രത്തിൽ ക്യാരക്ടർ റോളിലൂടെ വന്ന് ഇന്ന് ബോളിവുഡിലെ നായികമാരിൽ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് സന്യ മൽഹോത്ര. 2016-ല്‍ പുറത്തിറങ്ങിയ 'ദംഗല്‍' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് സന്യ മൽഹോത്ര തന്റെ കരിയർ ആരംഭിച്ചത്. മികച്ച സ്ത്രീപക്ഷ സിനിമകളും, നായകൻ്റെ നിഴലിൽ ഒതുങ്ങി നിൽക്കാത്ത കാമ്പുള്ള കഥാപാത്രങ്ങളുമൊക്കെ 32 കാരിയായ നടിയെ തേടിയെത്തി.
അതുകൊണ്ടുതന്നെ സന്യക്ക് നിരവധി ആരാധകമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കസവു സാരി സ്കര്‍ട്ടിനൊപ്പം ബ്ലേസര്‍ ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. വെള്ളയും സ്വർണ്ണവും കലർന്ന നിറത്തിലുള്ള കസവു സാരി സ്കര്‍ട്ടിനൊപ്പമാണ് സന്യ ബ്ലേസര്‍ പെയര്‍ ചെയ്തിരിക്കുന്നത്. ഗോവയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ നടക്കുന്ന മിസിസ് എന്ന തൻ്റെ വരാനിരിക്കുന്ന പ്രോജക്റ്റിൻ്റെ ഏഷ്യാ പ്രീമിയറിൽ പങ്കെടുക്കാനാണ് താരം എത്തിയത്.
ട്രെഡീഷണല്‍ ആഭരണങ്ങളും, തലയില്‍ മുല്ലപ്പൂവുമൊക്കെ താരം അണിഞ്ഞിരുന്നു. ചിത്രങ്ങള്‍ സന്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി ലൈക്കുകളും കമന്‍റുകളുമാണ് പോസ്റ്റിന് ലഭിച്ചത്.
Also read: പുരികവും കണ്‍പീലിയും നരച്ചു; അപൂര്‍വ്വ രോഗാവസ്ഥ വെളിപ്പെടുത്തി ആൻഡ്രിയ