'മരണത്തോട് എന്തെന്നില്ലാത്ത അടുപ്പം'; അപരിചിതരുടെ സംസ്കാരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീ!

By Web Team  |  First Published Oct 16, 2022, 10:57 PM IST

മരണത്തോട് എന്തെന്നില്ലാത്ത അടുപ്പമോ, നിഗൂഢമായ ആകര്‍ഷണമോ ചെറുപ്പം മുതല്‍ ജീനിന് ഉണ്ടത്രേ. പതിനാല് വയസില്‍ അമ്മയെ നഷ്ടമായി. ഇരുപത് വയസില്‍ അച്ഛനെയും. ഇരുവരുടെയും കുഴിമാടങ്ങളിലേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിവന്നു ജീൻ. 


ഓരോരുത്തരുടെ ജീവിതവും ഓരോ കഥകളാണെന്ന് നാം വെറുതെ പറഞ്ഞുപോകാറില്ലേ? ഒന്നോര്‍ത്താല്‍ ഇത് സത്യമല്ലേ? വെറും പറഞ്ഞുപോകുന്നത്ര നിസാരമല്ല ഒന്നും. ഒന്നൊന്നിനോട് താരതമ്യപ്പെടുത്താൻ ആകാത്ത വിധം വ്യത്യസ്തമായ കഥകളുമായാണ് ഓരോ മനുഷ്യനും ജീവിച്ച് മരിക്കുന്നത്. 

ഇതുതന്നെയാണ് അമ്പത്തിയഞ്ചുകാരിയായ ജീൻ ട്രെൻഡ് ഹില്‍ എന്ന ഐലിംഗ്ടണ്‍ (യുകെ) സ്വദേശിയും പറയുന്നത്. ഇങ്ങനെ മനുഷ്യരുടെ പറയപ്പെടാത്ത കഥകളെ കുറിച്ചെല്ലാം അവര്‍ മരിക്കുമ്പോള്‍ ആരെങ്കിലും അവര്‍ക്കരികില്‍ നിന്ന് ഓര്‍ക്കണമെന്നാണ് ഇവര്‍ പറയുന്നത്. 

Latest Videos

undefined

മരണത്തോട് എന്തെന്നില്ലാത്ത അടുപ്പമോ, നിഗൂഢമായ ആകര്‍ഷണമോ ചെറുപ്പം മുതല്‍ ജീനിന് ഉണ്ടത്രേ. പതിനാല് വയസില്‍ അമ്മയെ നഷ്ടമായി. ഇരുപത് വയസില്‍ അച്ഛനെയും. ഇരുവരുടെയും കുഴിമാടങ്ങളിലേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിവന്നു ജീൻ. 

പിന്നെ ഇതൊരു ശീലമായി. സെമിത്തേരിയോട് ഒരടുപ്പമായി. കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത്ര പെട്ടെന്ന് ദഹിക്കാത്തൊരു ജീവിതപരിസരമാണ് ഇവരുടേത്. 

ഒരിക്കല്‍, സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു പള്ളിയിലെത്തിയപ്പോള്‍ അവിടെ ജീനിന് തീര്‍ത്തും അപരിചിതനായ ഒരാളുടെ ശവസംസ്കാരം നടക്കുകയായിരുന്നു. അന്ന് അവര്‍ അതില്‍ പങ്കാളിയായി. പിന്നീട് ജീനിന് ഇങ്ങനെ അറിയാത്ത- പരിചയമില്ലാത്ത- ബന്ധമില്ലാത്ത ആളുകളുടെ ശവസംസ്കാരത്തിന് പോകാനുള്ള തോന്നല്‍ കൂടെക്കൂടെ വന്നു.

പ്രത്യേകിച്ച് സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമില്ലാത്തവരുടെ ശവസംസ്കാരങ്ങള്‍ക്ക്. ഒന്നുകില്‍ ജീൻ ഇതെല്ലാം അന്വേഷിച്ചറിഞ്ഞ് സംസ്കാരത്തിനെത്തും. അല്ലെങ്കില്‍ പള്ളിക്കാര്‍ ജീനിനെ ഇങ്ങോട്ട് അറിയിക്കും. 

ആരുമില്ലാത്തവരും യാത്രയാകുമ്പോള്‍ അവര്‍ക്കരികില്‍ ആരെങ്കിലും വേണമല്ലോ- ഇവര്‍ ചോദിക്കുന്നു. 

സെമിത്തേരികള്‍ കാണുമ്പോള്‍ ഇവര്‍ക്ക് ദുഖമോ പേടിയോ അല്ല. കുഴിമാടങ്ങള്‍ക്കിടയിലൂടെ ഏറെ നേരം നടക്കും. ഔട്ട്‍ഡോര്‍ ഗാലറികളെ പോലെയാണ് തനിക്ക് സെമിത്തേരികളെ തോന്നാറെന്നും ജീൻ പറയുന്നു. തന്‍റെ നാടിന് പുറത്തുള്ള പള്ളികളിലും സെമിത്തേരികളിലുമെല്ലാം ജീൻ സന്ദര്‍ശനം നടത്താറുണ്ട്. ഇവിടങ്ങളില്‍ നടക്കുന്ന അപരിചിതരുടെ ശവസംസ്കാരങ്ങള്‍ക്കും ഇവര്‍ പങ്കെടുക്കും. 

എന്തായാലും വ്യത്യസ്തമായ ഈ സവിശേഷതകള്‍ ഇന്ന് ജീനിനെ തന്‍റെ നാട്ടിലാകെ പ്രശസ്തയാക്കിയിരിക്കുകയാണ്. ഇതോടെയാണ് ജീനിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രാദേശികമാധ്യമങ്ങളില്‍ വന്നത്. ഇപ്പോള്‍ നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും ജീൻ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നു. 

Also Read:- 'സിറ്റി ഓഫ് ദ സൈലന്‍റ്'; ജീവിച്ചിരിക്കുന്നവരെക്കാള്‍ മരിച്ചവരുള്ള നാട്

click me!