'എൽ സിറ്റ്' പൊസിഷനിലിരുന്ന് റെക്കോര്‍ഡ് നേടി യുവതി; വീഡിയോ

By Web Team  |  First Published Sep 17, 2021, 7:56 PM IST

സ്റ്റെഫാനി മിലിങർ എന്ന യുവതിയാണ് 'എൽ സിറ്റ്' പൊസിഷനിലിരുന്ന് റെക്കോര്‍ഡ് നേടിയത്. അഞ്ച് മിനിറ്റോളമാണ് സ്റ്റെഫാനി ഈ പൊസിഷനിലിരുന്നത്. 


'എൽ സിറ്റ്' പൊസിഷനിലിരുന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശരീരത്തിന്‍റെ ഭാരം മുഴുവൻ കൈകളിൽ ഏന്തിയിരിക്കുന്ന പൊസിഷനില്‍ ഇരിക്കുന്നതിനെയാണ് 'എൽ സിറ്റ്' എന്നുപറയുന്നത്. 

സ്റ്റെഫാനി മിലിങർ എന്ന യുവതിയാണ് 'എൽ സിറ്റ്' പൊസിഷനിലിരുന്ന് റെക്കോര്‍ഡ് നേടിയത്. അഞ്ച് മിനിറ്റോളമാണ് സ്റ്റെഫാനി ഈ പൊസിഷനിലിരുന്നത്. ഗിന്നസ് വേ‌ൾഡ് റെക്കോഡ്സിന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Latest Videos

undefined

വീഡിയോ കാണുമ്പോൾ എൽ സിറ്റ് എളുപ്പമാണെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോള്‍ ശ്രമിച്ചു നോക്കിയപ്പോൾ ശരീരം ഒന്നുയർത്താൻ പോലും കഴിയുന്നില്ലെന്ന് പറഞ്ഞാണ് പലരും വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.  

 

Also Read: 'ഇത് പതിവ് ജോലിയാകണം'; വര്‍ക്കൗട്ട് ഫോട്ടോയുമായി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതമും

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!