മുറിയില്‍ സ്ഥിരമായി ഒരു എട്ടുകാലി വന്നുകൂടിയിട്ടുണ്ടെന്നും അതിനെ നീക്കം ചെയ്യാൻ തയ്യാറായി വരുന്നവര്‍ക്ക് ഇതിന് കൂലി നല്‍കുമെന്നും പരസ്യമായി അറിയിച്ചതോടെയാണ് ഇവര്‍ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
ചിലര്‍ക്ക് ചില ജീവികളോടും പ്രാണികളോടുമെല്ലാം പേടിയുണ്ടാകും. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം 'ഫോബിയ'കള്‍ പിടിപെടുന്നത് എന്നതില്‍ എല്ലായ്പോഴും വ്യക്തയുണ്ടാകില്ല. പാറ്റ, തവള, പല്ലി, വണ്ട്, എട്ടുകാലി, പഴുതാര, പാമ്പ് എന്നിങ്ങനെയുള്ള ജീവികളോടെല്ലാം 'ഫോബിയ' അഥവാ ഭയം അനുഭവിക്കുന്ന എത്രയോ പേരുണ്ട്.
കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും ഇത് അത്ര നിസാരമായ ഒരു പ്രശ്നമല്ല. തെറാപ്പിയിലൂടെയും കൗണ്‍സിലിംഗിലൂടെയുമെല്ലാം ഈ ഭയത്തെ നീക്കാൻ വിദഗ്ധര്‍ക്ക് സാധ്യതകളുണ്ടെങ്കിലും ചിലരില്‍ പക്ഷേ ഈ ചികിത്സാരീതികള്‍ പ്രയോഗിക്കാൻ പോലും സാധിക്കാതെ വരാം.
undefined
കാരണം ഇവയുടെ ചിത്രങ്ങളോ വീഡിയോകളോ കാണുന്നപക്ഷം തന്നെ ഉറക്കെ നിലവിളിക്കുകയും, നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നവരുണ്ട്. ഇവരെ സംബന്ധിച്ച് അല്‍പം കൂടി ഗൗരവമുള്ള അവസ്ഥയാണിത് എന്ന് പറയാം. ഇത്തരത്തില്‍ 'ഫോബിയ' ഉള്ള ഒരു യുവതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിപ്പോള്‍ കാര്യമായി ശ്രദ്ധ നേടുകയാണ്.
തന്‍റെ മുറിയില്‍ സ്ഥിരമായി ഒരു എട്ടുകാലി വന്നുകൂടിയിട്ടുണ്ടെന്നും അതിനെ നീക്കം ചെയ്യാൻ തയ്യാറായി വരുന്നവര്‍ക്ക് ഇതിന് കൂലി നല്‍കുമെന്നും പരസ്യമായി അറിയിച്ചതോടെയാണ് ഇവര്‍ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
അയ്യായിരം രൂപയോളമാണ് യുവതി എട്ടുകാലിയെ നീക്കം ചെയ്യാൻ തയ്യാറായി വരുന്നവര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. സാമാന്യം വലുപ്പമുള്ളൊരു എട്ടുകാലി തന്നെയാണിത്. അതുകൊണ്ട് തന്നെ ഇതിനെ തുരത്താൻ ചെയ്യാവുന്ന മാര്‍ഗങ്ങളെ കുറിച്ച് ആരെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നിര്‍ദേശിക്കുമ്പോഴും യുവതിക്ക് അതൊന്നും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ല.
എന്തെങ്കിലും വിഷം ഇതിന് മുകളില്‍ സ്പ്രേ ചെയ്ത ശേഷം വാക്വം ക്ലീനറിലേക്ക് വലിച്ചെടുക്കാൻ ശ്രമിച്ചുനോക്കാമെന്നും മറ്റും നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. എന്നാലിതൊന്നും ഇവര്‍ അംഗീകരിക്കുന്നില്ല. ഒരു ഘട്ടത്തില്‍ ഇവര്‍ സഹായത്തിനായി പൊലീസിനെ വരെ വിളിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read:- ചെവിയില്‍ നിന്ന് എട്ടുകാലി ഇഴഞ്ഞ് പുറത്തേക്ക് വരുന്നു; വീഡിയോ വൈറലാകുന്നു...