കാണാതായ വളര്‍ത്തുനായയെ കണ്ടുപിടിച്ച് കൊടുത്താല്‍ 1.64ലക്ഷം സമ്മാനം!

By Web Team  |  First Published Apr 3, 2023, 3:09 PM IST

ഇവരുടെ രണ്ട് നായ്ക്കളെയാണ് കാണാതായത്. വീടിന്‍റെ പിൻമുറ്റത്ത് നില്‍ക്കവേ ഗേറ്റടക്കാൻ വിട്ടുപോയതോടെ നായ്ക്കള്‍ പുറത്തെത്തുകയും പിന്നീട് നഷ്ടപ്പെടുകയുമായിരുന്നുവത്രേ. എന്നാല്‍ ഇതില്‍ ഒരു നായയെ ഇവര്‍ക്ക് തിരിച്ചുകിട്ടി. രണ്ടാമത്തെ നായയെ കണ്ടെത്തുന്നതിനാണ് ഇവര്‍ ഏവരുടെയും സഹായം തേടിയിരിക്കുന്നത്. 


നിത്യവും പല തരത്തിലുള്ള പരസ്യങ്ങളും നാം പത്രമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം കാണാറുണ്ട്. തൊഴില്‍ പരസ്യങ്ങളോ, വ്യാപാര സ്ഥാപനങ്ങളുടെയോ ആശുപത്രികളുടെയോ എല്ലാം പരസ്യങ്ങളോ എല്ലാമാണ് അധികപേരും ഇത്തരത്തില്‍ ശ്രദ്ധിക്കുക. എന്നാല്‍ ചിലപ്പോഴെങ്കിലും കാണാതായവരെ കുറിച്ചും അവരെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചുമെല്ലാം പരസ്യങ്ങള്‍ വരാറുണ്ട്. 

ഇത്തരത്തില്‍ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് ഒരു സ്ത്രീ നല്‍കിയ പരസ്യമാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കാണാതായ വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ഇവയുടെ ഉടമസ്ഥര്‍ പരസ്യം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ യുഎസില്‍ നിന്നുള്ള ജെയ്‍ലീ ചോകെറ്റ് എന്ന സ്ത്രീ ഫേസ്ബുക്കിലൂടെ നല്‍കിയ പരസ്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

Latest Videos

undefined

നല്ലൊരു തുക ഇവര്‍ നായയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് വാഗ്‍ദാനം ചെയ്യുകയാണ്. ഇതാണ് പരസ്യം ഇത്രമേല്‍ ശ്രദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത്. 1.64 ലക്ഷം രൂപയാണ് നായയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് ഇവര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. സമ്മാനത്തുക കണ്ടതോടെ പലരും ഓണ്‍ലൈനായി തന്നെ ഇവരെ സഹായിക്കാൻ ഇറങ്ങിയിട്ടുണ്ട്. 

ഇവരുടെ രണ്ട് നായ്ക്കളെയാണ് കാണാതായത്. വീടിന്‍റെ പിൻമുറ്റത്ത് നില്‍ക്കവേ ഗേറ്റടക്കാൻ വിട്ടുപോയതോടെ നായ്ക്കള്‍ പുറത്തെത്തുകയും പിന്നീട് നഷ്ടപ്പെടുകയുമായിരുന്നുവത്രേ. എന്നാല്‍ ഇതില്‍ ഒരു നായയെ ഇവര്‍ക്ക് തിരിച്ചുകിട്ടി. രണ്ടാമത്തെ നായയെ കണ്ടെത്തുന്നതിനാണ് ഇവര്‍ ഏവരുടെയും സഹായം തേടിയിരിക്കുന്നത്. 

നഷ്ടപ്പെട്ട നായയുടെ രൂപവും മറ്റ് സവിശേഷതകളുമെല്ലാം ഇവര്‍ ഏവരുമായും പങ്കുവയ്ക്കുന്നുണ്ട്. എവിടെയെങ്കിലും കണ്ടെത്തിയാല്‍ തന്നെ അറിയിക്കുന്നപക്ഷം വാഗ്‍ദാനം ചെയ്ത സമ്മാനത്തുക നല്‍കാമെന്നാണ് ഇവര്‍ അറിയിക്കുന്നത്. 

വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ ഒരംഗത്തെ പോലെ കരുതുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് ഇവരുടെ വേര്‍പാട് താങ്ങാവുന്നതുമല്ല. അതിനാല്‍ തന്നെ ധാരാളം പേര്‍ തങ്ങളുടെ പെറ്റ്സിനെ കാണാതായാല്‍ മാധ്യമങ്ങളിലടക്കം പരസ്യം നല്‍കുകയും നോട്ടീസ് പതിക്കുകയുമെല്ലാം ചെയ്യാറുണ്ട്.

ചിത്രം: പ്രതീകാത്മകം

Also Read:- യാത്രാവിലക്കുകളും നിയന്ത്രണങ്ങളും;ആശങ്ക പരത്തി 'മാര്‍ബര്‍ഗ് വൈറസ്'...

 

click me!