ഇങ്ങനെയെല്ലാം ചിന്തിച്ച് കണ്ടുപിടുത്തം നടത്തണമെങ്കില്‍ അത് കുറഞ്ഞ ബുദ്ധിയല്ലെന്നും, എന്തായാലും അഭിനന്ദനം അര്‍ഹിക്കുന്ന ആശയം തന്നെയാണെന്നുമാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റായി കുറിച്ചിരിക്കുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ പലതും കാഴ്ചക്കാരെ കിട്ടുന്നതിനായി താല്‍ക്കാലികമായി തട്ടിക്കൂട്ടുന്നവ തന്നെയാകാറുണ്ട്. എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ, നമുക്ക് പുത്തൻ അറിവുകളും അനുഭവങ്ങളുമെല്ലാം പകര്‍ന്നുതരുന്നവ ആകാറുണ്ട്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ശ്രദ്ധേയമാവുകയാണ് ഒരു വീഡിയോ. ഇങ്ങനെയെല്ലാം ചിന്തിച്ച് കണ്ടുപിടുത്തം നടത്തണമെങ്കില്‍ അത് കുറഞ്ഞ ബുദ്ധിയല്ലെന്നും, എന്തായാലും അഭിനന്ദനം അര്‍ഹിക്കുന്ന ആശയം തന്നെയാണെന്നുമാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റായി കുറിച്ചിരിക്കുന്നത്.
undefined
വളരെ വ്യത്യസ്തമായ രീതിയില്‍ ഐസ്ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സീലിംഗ് ഫാൻ ഉപയോഗിച്ചാണ് ഇവര്‍ ഐസ്ക്രീം ഉണ്ടാക്കുന്നത്. തീര്‍ത്തും 'നാടൻ ടെക്നിക്' എന്നുതന്നെ ഇതിനെ വിളിക്കാം.
ആദ്യം ഐസ്ക്രീമിന് വേണ്ടിയുള്ള കൂട്ട് അടുപ്പില്‍ വച്ച് വലിയ പാത്രത്തില്‍ തയ്യാറാക്കുകയാണ്. ശേഷം ഇത് സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റി ഈ പാത്രം വലിയൊരു കണ്ടെയ്നറില്‍ വയ്ക്കുന്നു. അകത്തുള്ള പാത്രത്തിന് ചുറ്റും ഐസ് കട്ടകള്‍ വിതറുന്നു. ഇനി ഐസ്ക്രീം കൂട്ട് നിറച്ച പാത്രത്തിന്‍റെ പിടിയില്‍ കയര്‍ കെട്ടി സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച്, ഫാൻ ഓണ്‍ ചെയ്യുന്നു.
ഇതോടെ ഫാൻ കറങ്ങുന്നതിന് അനുസൃതമായി ഐസ്ക്രീം കൂട്ട് വച്ച പാത്രവും കറങ്ങുകയാണ്. വേഗതയില്‍ കറങ്ങി കുറച്ച് സമയം കഴിയുമ്പോഴേക്ക് ഇത് ഐസ്ക്രീമിന്‍റെ പാകത്തിലേക്ക് എത്തുന്നു. ഏറ്റവുമൊടുവില്‍ 'നാച്വറല്‍' ആയി തയ്യാറാക്കിയ ഐസ്ക്രീം ഒരു ബൗളില്‍ സര്‍വ് ചെയ്യുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഫ്രീസറില്‍ വച്ച ഐസ്ക്രീം പോലെ അത്ര പരുവപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും മോശമല്ലാത്ത രീതിയില്‍ ഇത് കിട്ടിയിട്ടുണ്ട്.
ധാരാളം പേര്‍ ഈ ആശയത്തിന് കയ്യടിക്കുന്നുണ്ട്. ഏത് പരിമിതിയിലും നിന്നുകൊണ്ട് ബുദ്ധിയുപയോഗിച്ച് മുന്നേറാം എന്നതിന് തെളിവാണ് ഈ കാഴ്ചയെന്ന് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Where there’s a will, there’s a way.
Hand-made & Fan-made ice cream. Only in India… pic.twitter.com/NhZd3Fu2NX
Also Read:- 'പാവങ്ങള്‍ക്കും ജീവിക്കേണ്ടേ?'; വൈറലായി 'പിങ്ക് ഓട്ടോറിക്ഷ'...