ഓരോ ഫളാഷ് ലൈറ്റിലേക്കും പിറന്നാളുകാരി ഊതുന്ന സമയത്തുതന്നെ കൂട്ടുകാര്‍ ഓരോരത്തരും ലൈറ്റ് ഓഫാക്കി. ഇതിന്റെ ടൈമിങ് കൃത്യമായതോടെ സംഭവം ക്ലിക്ക്. അങ്ങനെ ഡിജിറ്റല്‍ മെഴുകുതിരിയും അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
പിറന്നാള്‍ ആഘോഷങ്ങളുടെ പല വീഡിയോകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ വേറിട്ടൊരു പിറന്നാള്‍ ആഘോഷ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിറന്നാളിന് കേക്ക് മുറിക്കുന്നതിന് തൊട്ടുമുമ്പ് മെഴുകുതിരി ഊതിക്കെടുത്തല്‍ ഒരു ചടങ്ങ് ആണല്ലോ. എന്നാല്‍ ഇവിടെയൊരു പിറന്നാളുകാരിക്ക് സുഹൃത്തുക്കള്‍ ഒരുക്കിയത് 'ഡിജിറ്റല്‍' മെഴുകുതിരികളാണ്.
അത് എന്താണെന്നല്ലേ? സ്മാര്‍ട്ട് ഫോണിന്റെ ഫ്‌ളാഷ് ലൈറ്റാണ് ഈ ഡിജിറ്റല്‍ മെഴുകുതിരി! ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി കൂട്ടുകാര്‍ എല്ലാവരും കൂടി പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫളാഷ് ലൈറ്റിലേക്കും പിറന്നാളുകാരി ഊതുന്ന സമയത്തുതന്നെ കൂട്ടുകാര്‍ ഓരോരത്തരും ലൈറ്റ് ഓഫാക്കി. ഇതിന്റെ ടൈമിങ് കൃത്യമായതോടെ സംഭവം ക്ലിക്ക്. അങ്ങനെ ഡിജിറ്റല്‍ മെഴുകുതിരിയും അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
undefined
ഡിജിറ്റല്‍ ക്രിയേറ്ററായ അരിന്ദം ആണ് ഈ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിറന്നാളുകാരിയുടെ പേര് നേഹ എന്നാണെന്നും ഈ ഐഡിയക്ക് പിന്നില്‍ തന്‍റെ സുഹൃത്ത് സോഹം ബാനര്‍ജിയാണെന്നും അരിന്ദം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഒരു കോടി ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 22 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. കൂടാതെ ഇതിന് താഴെ നിരവധി പേര്‍ കമന്‍റുകളും ചെയ്തു. ഇതു പോലെയുള്ള സുഹൃത്തുക്കളെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നായിരുന്നു പലരുടെയും കമന്‍റ്. കൂടാതെ ഈ വിദ്യ പരീക്ഷിച്ച ചെറുപ്പക്കാരെ അഭിനന്ദിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല. ഉറപ്പായും തങ്ങളും ഈ ഐഡിയ അടുത്ത തവണ പരീക്ഷിക്കും എന്നാണ് ചിലര്‍ കമന്‍റ് ചെയ്തു.
Also Read: ഷര്‍ട്ടിനൊപ്പം മെറ്റാലിക് സാരി, ഇത് വിജയ് വര്‍മ്മ സ്റ്റൈല്‍; ചിത്രങ്ങള്‍ വൈറല്‍