75 കിലോയില്‍ നിന്ന് 56ലേക്ക്; പ്രസവശേഷമുള്ള ശരീരഭാരം ആര്യ കുറച്ചതിങ്ങനെ...

By Web Team  |  First Published May 17, 2020, 4:03 PM IST

വയറില്‍ 80 ശതമാനം ഭക്ഷണം എത്തി എന്ന് തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക എന്നതാണ്  ആര്യ പങ്കുവയ്ക്കുന്ന ആദ്യത്തെ സൂത്രം. 


ഗര്‍ഭകാലത്തും പ്രസവശേഷവും ശരീരഭാരം കൂടുന്നത് സാധാരണയാണ്. എന്നാല്‍ ഈ 'അമിതവണ്ണം' അത്ര പെട്ടെന്ന് കുറയുകയുമില്ല എന്ന പരാതി പല സ്ത്രീകളും പറയാറുണ്ട്. വയറ് കുറയാനാണ് അതില്‍ ഏറ്റവും ബുദ്ധിമുട്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരംഭാരം കൂടാന്‍ ഇടയാക്കുന്നുണ്ട്. 

പ്രസവശേഷമുള്ള വണ്ണം കുറയ്ക്കാന്‍ പല സ്ത്രീകളും കഷ്ടപ്പെടുന്നുണ്ടാകും. അങ്ങനെ വിഷമിക്കുന്നവര്‍ക്ക് മൂന്ന് ടിപ്സ് പങ്കുവയ്ക്കുകയാണ് ഡാന്‍സറും ഫിസിക്കല്‍ ട്രെയിനറുമായ ആര്യ ബാലകൃഷ്ണന്‍. യൂട്യൂബ് വീഡിയോയിലൂടെയാണ് ആര്യ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ കഴിയില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആര്യ വീഡിയോ ആരംഭിക്കുന്നത്. വയറില്‍ 80 ശതമാനം ഭക്ഷണം എത്തി എന്ന് തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക എന്നതാണ്  ആര്യ പങ്കുവയ്ക്കുന്ന ആദ്യത്തെ സൂത്രം. അതായത് വയറ് കുറച്ചുനിറയുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക എന്നുസാരം. ക്രമാതീതമായ ഭക്ഷണം വീണ്ടും ഭാരമേറ്റും എന്നതാണ് പ്രശ്നം. ആരോഗ്യത്തോടെ ഇരിക്കാന്‍ 80 ശതമാനം ഭക്ഷണം കഴിച്ചാല്‍ മതി എന്നും ആര്യ ഓര്‍മ്മിപ്പിക്കുന്നു.

ചോക്ലേറ്റിനും മധുര പലഹാരങ്ങള്‍ക്കും ഒപ്പം വൈറ്റ് ഫുഡ്സായ ചോറ്, പഞ്ചസാര , പാല്‍ , ബട്ടര്‍ , ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ ടിപ്പ്. ഒപ്പം ജങ്ക് ഫുഡ് ഒഴിവാക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ഒഴിവാക്കുന്നതാണ് നല്ലത്.  പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം എന്നും ആര്യ പറയുന്നു. 

കഴിയുന്നിടത്തോളം വെള്ളം കുടിക്കുന്നത് ഭക്ഷണ നിയന്ത്രണത്തിന് സഹായിക്കുമെന്നതാണ് മൂന്നാമത്തെ ടിപ്പ്. എപ്പോഴും വെള്ളം കുടിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിക്കാന്‍ സഹായിക്കുമെന്നും ആര്യ പറയുന്നു. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

താന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുമെന്നും ആര്യ പറയുന്നു. പ്രഭാത ഭക്ഷണത്തിന് ഗോതമ്പാണ് തെരഞ്ഞെടുക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ മുട്ടയും കഴിക്കാം. 

ചോറിന് പകരം ഉച്ചയ്ക്ക് ചപ്പാത്തി കഴിക്കാന്‍ ശ്രമിക്കാനും ആര്യ പറയുന്നു. ഒപ്പം  ഇലക്കറികള്‍ കഴിക്കാം. വൈകുന്നേരം ചായ ഒഴിവാക്കിയതിന് ശേഷം പകരം പഴച്ചാറുകള്‍ കുടിക്കാം. ഗ്രീന്‍ ടീയും ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. രാത്രി ഓട്സോ ചപ്പാത്തിയോ കഴിക്കാം. ഈ രീതിയിലുള്ള ഭക്ഷണക്രമം തുടര്‍ന്നാണ് ശരീരഭാരം നന്നായി കുറയുമെന്നും ആര്യ പറയുന്നു.

 

Also Read: സ്ത്രീകള്‍ ദിവസവും കോഫി കുടിക്കൂ; ഗുണമിതാണ്...
 

click me!