സ്റ്റേഷനിലെ മുക്കിലും മൂലയിലും നിറയെ കറകളാണ്. യാത്രക്കാര്‍ നടന്നുപോകുമ്പോള്‍ പിടിക്കാനുപയോഗിക്കുന്ന കൈവരികളിലും, ചുവരുകളിലുമെല്ലാം തുപ്പല്‍ കറ തന്നെ. വിദേശികള്‍ ഇത് കാണുന്ന അവസ്ഥയൊന്ന് സങ്കല്‍പിച്ചുനോക്കൂവെന്നും വീഡിയോ കണ്ട പലരും പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പൊതുവെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒരു സാധാരണ കാഴ്ചയാണ്. നമ്മുടെ രാജ്യത്തും പൊതുവിടങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതേ പ്രവണത കാണാൻ സാധിക്കും. പല നഗരങ്ങളും മോശം സാഹചര്യങ്ങളില്‍ നിന്ന് മുക്തരാകാൻ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും വൃത്തിയില്ലാത്ത സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.
ചിലയിടങ്ങളിലാകട്ടെ ഒട്ടും ഉള്‍ക്കൊള്ളാൻ സാധിക്കാത്ത വിധമാണ് ചുറ്റുപാടുകള്‍ വൃത്തികേടായി കിടക്കുന്നത്. ഇതനുദാഹരണമാവുകയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നൊരു വീഡിയോ.
undefined
അഹമ്മദാബാദിലെ മൊട്ടെര സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മെട്രോ സ്റ്റേഷന് അകത്ത് പലയിടങ്ങളിലും ആളുകള്‍ ഗുഡ്കയും മുറുക്കാനും ചവച്ചുതുപ്പിയിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കണ്ടാലേ അറപ്പ് തോന്നും വിധമാണ് ഇവിടമുള്ളത്. ഇതെല്ലാം നമുക്ക് ആകെയും നാണക്കേടുണ്ടാക്കുന്നതാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
സ്റ്റേഷനിലെ മുക്കിലും മൂലയിലും നിറയെ കറകളാണ്. യാത്രക്കാര്‍ നടന്നുപോകുമ്പോള്‍ പിടിക്കാനുപയോഗിക്കുന്ന കൈവരികളിലും, ചുവരുകളിലുമെല്ലാം തുപ്പല്‍ കറ തന്നെ. വിദേശികള്‍ ഇത് കാണുന്ന അവസ്ഥയൊന്ന് സങ്കല്‍പിച്ചുനോക്കൂവെന്നും വീഡിയോ കണ്ട പലരും പറയുന്നു. എന്തായാലും വ്യാപകമായ രീതിയിലാണ് വീഡിയോ പങ്കുവയ്ക്കപ്പെടുന്നത്.
പൊതുവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ജനം നിര്‍ബന്ധിതരാകണമെന്നും അതിന് അനുസരിച്ച് നിയമങ്ങള്‍ ശക്തമാകണമെന്നും ധാരാളം പേര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ചെന്നൈ, ബെംഗലൂരു പോലെയുള്ള മറ്റ് പല വമ്പൻ നഗരങ്ങളിലും ഇത്തരം കാഴ്ചകള്‍ കാണാനാകില്ലെന്നും അതേസമയം ഇന്ത്യയില്‍ പലയിടങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളോട് അനുബന്ധിച്ചുള്ള സ്ഥലങ്ങള്‍ അടക്കമുള്ള പൊതുവിടങ്ങളില്‍ ഇത് പതിവ് കാഴ്ചയാണെന്നും ഏറെ പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
കനത്ത പിഴ ചുമത്തുകയും ഇങ്ങനെ വൃത്തികേടാക്കിയാല്‍ ഉടൻ തന്നെ പിടിക്കപ്പെടുകയും ചെയ്യുമെന്നായാല്‍ പിന്നെയാരും ഇതിന് നില്‍ക്കുകയില്ലെന്നും വീഡിയോ കണ്ടവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവിടങ്ങളില്‍ തുപ്പുന്നത് കാഴ്ചയ്ക്കുള്ള അറപ്പ് മാത്രമല്ല സൃഷ്ടിക്കുന്നത്. പലവിധത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും പരക്കുന്നതിനും ഈ മോശം പ്രവണത കാരണമാകാം.
What’s app forward.
It is in Gujarati and about Ahmedabad Metro but is applicable to everyone.
Hope we will improve pic.twitter.com/qQapJnrF3A
Also Read:- ടോയ‍്‍ലറ്റിനകത്ത് ഭക്ഷണം നൽകി; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം