Viral Video : ചുറ്റുമുള്ളവരെ അമ്പരപ്പിച്ച് യുവതിയുടെ നൃത്തം; വീഡിയോ

By Web Team  |  First Published Mar 4, 2022, 4:53 PM IST

ഏതോ ആഘോഷാവസരമാണെന്നാണ് ഒറ്റ നോട്ടത്തില്‍ നമുക്ക് മനസിലാവുന്നത്. എന്നാല്‍ യുവതിയുടെ നൃത്തം അല്‍പം 'വിചിത്രം' എന്ന് പറയാവുന്ന രീതിയിലാണ്. ചുവടുകളും ഭാവങ്ങളുമെല്ലാം അങ്ങനെ തന്നെ


ഓരോ ദിവസവും രസകരമായതും വ്യത്യസ്തമായതുമായ എത്രയോ തരം വീഡിയോകളാണ്  ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണുന്നത്. ഇവയില്‍ മിക്കതും തമാശയ്ക്കും താല്‍ക്കാലികമായ സന്തോഷം ഉണ്ടാക്കുന്നതിനുമെല്ലാം വേണ്ടി തയ്യാറാക്കപ്പെടുന്നതായിരിക്കും. എന്നാല്‍ തീര്‍ത്തും സ്വാഭാവികമായുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരത്തില്‍ വൈറല്‍ വീഡിയോകളായി വരാറുണ്ട്, അല്ലേ? 

ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് വലിയ രീതിയിലുള്ള ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറ്. കാരണം, നമ്മള്‍ എന്താണ് കാണികളിലേക്ക് എത്തിക്കേണ്ടതെന്ന് നേരത്തെ പദ്ധതിയിട്ട് തയ്യാറാക്കുന്നതിനെക്കാള്‍ രസകരമായിരിക്കുകയും നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ ആകര്‍ഷണം എളുപ്പത്തില്‍ പിടിച്ചുപറ്റുകയും ചെയ്യുക എപ്പോഴും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങള്‍ക്കായിരിക്കുമല്ലോ. 

Latest Videos

undefined

ചില വീഡിയോകള്‍ ഇത്തരത്തില്‍ സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ ദുരന്തങ്ങളോ എല്ലാം കാണിക്കുന്നതായിരിക്കും. ചിലതാകട്ടെ, കുടുംബം- ബന്ധങ്ങള്‍- സ്‌നേഹം- പ്രണയം- സൗഹൃദം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകാം. മറ്റ് ചിലതാണെങ്കില്‍ തമാശയോ, അമളിയോ എല്ലാം ആകാം. ഇങ്ങനെയുള്ള 'പ്രാങ്ക്' വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. 

എന്നാല്‍ ചില വീഡിയോകള്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരിക്കും. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയില്ലാതെ, പക്ഷേ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്ന തരം വീഡിയോകള്‍. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വടക്കേ ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണിതെന്നാണ് സൂചന. 'ghantaa' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ വന്നത്. ചുറ്റുമുള്ളവരെ എല്ലാം അമ്പരപ്പിച്ചുകൊണ്ട് സ്വയം മറന്ന് നൃത്തം ചെയ്യുന്ന യുവതിയാണ് വീഡിയോയിലുള്ളത്. 

ഏതോ ആഘോഷാവസരമാണെന്നാണ് ഒറ്റ നോട്ടത്തില്‍ നമുക്ക് മനസിലാവുന്നത്. എന്നാല്‍ യുവതിയുടെ നൃത്തം അല്‍പം 'വിചിത്രം' എന്ന് പറയാവുന്ന രീതിയിലാണ്. ചുവടുകളും ഭാവങ്ങളുമെല്ലാം അങ്ങനെ തന്നെ. സ്ത്രീകളടക്കം പലരും ഇവകൃരെ തടയാനും നൃത്തം അവസാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി ഇതൊന്നും കൂട്ടാക്കുന്നില്ല. ഇതിനിടെ ചിലരാകട്ടെ യുവതിയുടെ നൃത്തത്തിനൊപ്പം കൂടുകയും ചെയ്യുന്നു. ബാക്കി ഒരു വിഭാഗം പേര്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഇത് പകര്‍ത്തുകയും ചെയ്യുകയാണ്. 

യുവതിക്ക് മാനസികപ്രശ്‌നങ്ങളോ മറ്റോ ഉള്ളതായും, ഇവര്‍ മദ്യപിച്ചതായും എല്ലാം സംശയിക്കുന്നതായി വീഡിയോ കണ്ടവര്‍ പറയുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എന്തുതന്നെ ആയാലും ഒരു വ്യക്തി നൃത്തം ചെയ്യുന്നത് അത്രമാത്രം വിമര്‍ശിക്കപ്പെടേണ്ടതോ, തലനാരിഴ കീറി പരിശോധിക്കേണ്ടതോ ആയ വിഷയമല്ലെന്നും ഇതില്‍ ട്രോളുകള്‍ ഇറക്കാന്‍ മാത്രം ഒന്നുമില്ലെന്നും അഭിപ്രായപ്പെടുന്നവരും വീഡിയോ കണ്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

എന്തായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by memes | comedy (@ghantaa)

Also Read:- ടൂവീലര്‍ വാങ്ങണമെന്ന ആഗ്രഹം; ചാക്കില്‍ നാണയത്തുട്ടുകളുമായി പച്ചക്കറി കച്ചവടക്കാരന്‍

click me!