National Milk Day 2024 : ദേശീയ ക്ഷീരദിനം ; ഈ ദിനത്തിന്റെ പ്രധാന്യവും ചരിത്രവും അറിയാം

By Web Team  |  First Published Nov 26, 2024, 9:09 AM IST

രാജ്യത്തെ ക്ഷീരമേഖലയുടെ നേട്ടവും പ്രാധാന്യവും എടുത്തു കാട്ടുന്നതാണ് ഈ ദിനം. പാലിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഇന്ത്യയിലെ പാൽ വ്യവസായം കൂടുതൽ വളർച്ചയിലെത്തുന്നതിനും ഈ ദിനം ആ​ഘോഷിക്കുന്നു.


നമ്മൾ ദിവസവും കുടിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ നിറഞ്ഞ പാനീയമാണ് പാൽ. പാലിനുമുണ്ട് ഒരു ദിനം. 
നവംബർ 26 എല്ലാ വർഷവും ദേശീയ ക്ഷീരദിനം ആചരിച്ച് വരുന്നു.  'ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ്' എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യൻ്റെ ജന്മവാർഷികത്തിൻ്റെ സ്മരണയ്ക്കായാണ് ദേശീയ ക്ഷീരദിനം ആഘോഷിച്ച് വരുന്നത്. 

ക്ഷീരവ്യവസായത്തിൽ കർഷകരെ ശാക്തീകരിക്കുന്നതിനായി ഡോ. കുര്യൻ തൻ്റെ ജീവിതം സമർപ്പിക്കുകയും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദകത്തിലേക്ക് എത്തിക്കാനും അദ്ദേഹം ശ്രമിച്ചു.  രാജ്യത്തെ ക്ഷീരമേഖലയുടെ നേട്ടവും പ്രാധാന്യവും എടുത്തു കാട്ടുന്നതാണ് ഈ പ്രത്യേക ദിനം. പാലിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഇന്ത്യയിലെ പാൽ വ്യവസായം കൂടുതൽ വളർച്ചയിലെത്തുന്നതിനും ഈ ദിനം ആ​ഘോഷിക്കുന്നു.

Latest Videos

undefined

 "പാൽ ഉത്പന്നങ്ങൾ എഐ, ഐടി എന്നിവ ഉപയോഗിച്ച് പരിവർത്തനം ചെയ്യുക" എന്നതാണ് ഈ വർഷത്തെ ദേശീയ ക്ഷീരദിനം പ്രമേയം. 2014 മുതലാണ് ദേശീയ ക്ഷീര ദിനം ആചരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ ഡയറി അസോസിയേഷനാണ് ദേശീയ ക്ഷീര ദിനം ആചരിക്കാൻ ആരംഭിച്ചത്. 

ദേശീയ ക്ഷീര വികസന ബോർഡ് (NDDB), ഇന്ത്യൻ ഡയറി അസോസിയേഷൻ (IDA), കൂടാതെ 22 സംസ്ഥാനതല മിൽക്ക് ഫെഡറേഷനുകളും ചേർന്ന് 2014 നവംബർ 26 ന് ഡോക്ടർ വർഗീസ് കുര്യൻ്റെ ജന്മദിനം ദേശീയ ക്ഷീരദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. ലോകത്തെ വിപുലമായ കാർഷിക പരിപാടിക്ക് ഡോ കുര്യൻ നേതൃത്വം നൽകി. ഇന്ത്യയിൽ നടന്ന ഓപ്പറേഷൻ ഫ്ലഡ്, ധവളവിപ്ലവത്തിൻ്റെ പിതാവ് എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണമിതാണ്


 

click me!