എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തന്‍റെ ബട്ടര്‍ഫ്‌ളൈ ഡ്രസ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വില 3,66,90,000 രൂപ മാത്രമെന്നും (മൂന്ന് കോടി 66 ലക്ഷത്തി തൊണ്ണൂറായിരം രൂപ) താല്‍പര്യമുള്ളവര്‍ മെസേജയക്കൂ എന്നുമാണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വസ്ത്രത്തിലെ ഫാഷന്‍ പരീക്ഷണം കൊണ്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇങ്ങനെയും വസ്ത്രം ധരിക്കാമോ എന്ന് പോലും ഉര്‍ഫിയോട് ആളുകള്‍ ചോദിക്കാറുണ്ട്. അത്തരം പരീക്ഷണങ്ങള്‍ കാരണം നിരന്തരം ട്രോളുകളും താരം നേരിടാറുണ്ട്. എന്നാലും ഉര്‍ഫിയുടെ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമാണ് ഉര്‍ഫി.
ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും ചര്‍ച്ചയായ ചിത്രശലഭങ്ങള്‍ തുന്നിച്ചേര്‍ത്ത കറുത്ത നിറത്തിലെ ഗൗണ്‍ വില്‍പനയ്ക്ക് എന്നറിയിച്ചെത്തിയിരിക്കുകയാണ് ഉര്‍ഫി. വസ്ത്രത്തിന്റെ വിലയാണ് ഇപ്പോള്‍ അതിലും വലിയ ചര്‍ച്ചയായിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തന്‍റെ ബട്ടര്‍ഫ്‌ളൈ ഡ്രസ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വില 3,66,90,000 രൂപ മാത്രമെന്നും (മൂന്ന് കോടി 66 ലക്ഷത്തി തൊണ്ണൂറായിരം രൂപ) താല്‍പര്യമുള്ളവര്‍ മെസേജയക്കൂ എന്നുമാണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും തുന്നിചേര്‍ത്ത് ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ആണിത്. എന്തായാലും ഉര്‍ഫിയുടെ പോസ്റ്റിന് രസകരമായ നിരവധി കമന്റുകളാണ് ആളുകള്‍ നല്‍കിയത്. ഇഎംഐയില്‍ കിട്ടുമോയെന്നും 50 രൂപയെങ്കിലം കുറയ്ക്കാമോയെന്നും കളര്‍ ഓപ്ഷന്‍ ഉണ്ടോയെന്നുമൊക്കെയാണ് പലരും ചോദിക്കുന്നത്.
Also read: റെഡ് സാരിയില്‍ മനോഹരയായി സുസ്മിത സെന്‍; ചിത്രങ്ങള്‍ വൈറല്‍