മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും.
തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍ മൂലവും സ്ട്രെസ് മൂലവും ചില വിറ്റാമിനുകളുടെ കുറവ് മൂലവുമൊക്കെ തലമുടി കൊഴിയാം. കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു ഹെയര്‍ പാക്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇതിനായി വേണ്ടത് സവാള നീര്, വെളിച്ചെണ്ണ, കറ്റാർവാഴ എന്നിവയാണ്. തലമുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും. സവാള നീരും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. തലമുടിയുടെ ആരോഗ്യത്തിന് പണ്ടുമുതലേ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.
undefined
ഈ പാക്ക് തയ്യാറാക്കാനായി ആദ്യം രണ്ട് ടീസ്പൂൺ ഉള്ളിനീരിൽ അല്പം കറ്റാര്‍വാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി വളരുകയും ചെയ്യും.