അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും എൻഎച്ച്എസ് ടീമിന്റെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും അച്ഛനായി. ബോറിസിനും ഭാര്യ കാരി സിമൺസിനും ഇന്നലെയാണ് പെൺകുഞ്ഞ് പിറന്നത്. ഇരുവർക്കും 2020 ഏപ്രിലിൽ ആൺകുഞ്ഞ് പിറന്നിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും എൻഎച്ച്എസ് ടീമിന്റെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. വ്യാഴാഴ്ച വെളുപ്പിനെ ലണ്ടനിലെ ആശുപത്രിയിലാണ് വച്ചാണ് കാരി ജോൺസൺ കുഞ്ഞിന് ജന്മം നൽകിയത്. മഴവില്ല് കുഞ്ഞ് (റെയിൻബോ ബേബി) എന്നാണ് കുഞ്ഞിനെ ബോറിസ് വിശേപ്പിച്ചത്.
എന്താണ് റെയിൻബോ ബേബി?
undefined
ആദ്യത്തെ അബോർഷന് ശേഷം ജനിക്കുന്ന കുഞ്ഞിനെയാണ് റെയിൻബോ ബേബി എന്ന് പറയുന്നത്. കാരണം ഒരു വലിയ ആശങ്കകൾക്ക് ശേഷമായിരിക്കും പിന്നീട് ഒരു കുഞ്ഞ് ജനിക്കുന്നത്. കാത്തിരിപ്പിന് ശേഷം കിട്ടിയ സന്തോഷമായതു കൊണ്ട് തന്നെയാണ് ഈ കുഞ്ഞിനെ റെയിൻബോ ബേബി എന്നാണ് പറയുന്നതും.
അബോർഷൻ ശേഷമുള്ള ഗർഭധാരണം സന്തോഷം നൽകുന്നുണ്ടെങ്കിലും നിരവധി ആശങ്കകളും ടെൻഷനും നിറഞ്ഞതായിരിക്കും. എല്ലാ വിധത്തിലുള്ള ശ്രദ്ധയും പരിചരണവും ഉണ്ടായിരിക്കണം. റെയിൻബോ ബേബി രക്ഷിതാക്കൾക്ക് എപ്പോഴും സ്‌പെഷ്യൽ തന്നെ ആയിരിക്കും. കാരണം അബോർഷന് ശേഷം കിട്ടുന്ന കുഞ്ഞായത് കൊണ്ട് തന്നെയാണ് ഈ കുഞ്ഞിനെ ഇത്രയധികം സ്‌പെഷ്യൽ ആക്കുന്നത്.
തനിക്ക് അബോർഷൻ സംഭവിച്ചിരുന്നുവെന്ന് കാരി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഈ കുഞ്ഞിന്റെ വരവ് സ്വാഭാവികമായും സവിശേഷമാണ്. ' ഈ ക്രിസ്‌മസിന് ഞങ്ങളുടെ മഴവില്ല് കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. വർഷത്തിന്റെ തുടക്കത്തിൽ, എനിക്ക് അബോർഷൻ സംഭവിച്ചിരുന്നു. അത് എന്നെ തകർത്തു. വീണ്ടും ഗർഭിണിയായതിൽ സന്തോഷവതിയാണ്...' - ഇൻസ്റ്റാഗ്രാമിൽ കാരി കുറിച്ചു.
'വര്‍ക്കൗട്ട് ചെയ്യും, പക്ഷേ അതിന് ഇങ്ങനെയൊരു കാരണം കൂടിയുണ്ട്'; വീഡിയോ പങ്കുവച്ച് ദീപിക