പിറന്നാളാഘോഷിക്കുന്നതിനായി ഇദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഹോട്ടലില്‍ കയറി. സാധാരണഗതിയില്‍ തങ്ങള്‍ വൈൻ കഴിക്കാറില്ലെന്നും, ബാലിയിലെത്തിയപ്പോള്‍ അവിടത്തെ വൈൻ വില കണ്ട് തീരെയും വൈൻ കഴിക്കാതിരിക്കുകയായിരുന്നു- എന്നാല്‍ പിറന്നാളായതിനാല്‍ വൈൻ വാങ്ങിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇദ്ദേഹം 'ബാലി ബോഗൻസ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സുഹൃത്തുക്കള്‍ക്ക് നല്ല ഭക്ഷണം വാങ്ങി നല്‍കുന്നതും ട്രീറ്റ് നല്‍കുന്നതുമെല്ലാം പതിവാണ്. ഇതിനായി അല്‍പം പണം ചെലവിടാൻ മിക്കവാറും പേരും മടിക്കാറില്ല. എന്നുവച്ച് പോക്കറ്റ് കീറുന്ന മട്ടില്‍ ആരും പിറന്നാളാഘോഷിക്കാൻ പോകില്ലല്ലോ!
എന്നാലിവിടെയിതാ ഒരാള്‍ പിറന്നാളാഘോഷിച്ച് വന്നപ്പോള്‍ വമ്പൻ പണി കിട്ടിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബാലിയില്‍ അവധിയാഘോഷത്തിനെത്തിയ ഓസ്ട്രേലിയൻ വിനോദസഞ്ചാരിക്കാണ് അപ്രതീക്ഷിതമായി വലിയ തിരിച്ചടി നേരിടേണ്ടിവന്നത്.
undefined
പിറന്നാളാഘോഷിക്കുന്നതിനായി ഇദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഹോട്ടലില്‍ കയറി. സാധാരണഗതിയില്‍ തങ്ങള്‍ വൈൻ കഴിക്കാറില്ലെന്നും, ബാലിയിലെത്തിയപ്പോള്‍ അവിടത്തെ വൈൻ വില കണ്ട് തീരെയും വൈൻ കഴിക്കാതിരിക്കുകയായിരുന്നു- എന്നാല്‍ പിറന്നാളായതിനാല്‍ വൈൻ വാങ്ങിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇദ്ദേഹം 'ബാലി ബോഗൻസ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
തുടര്‍ന്ന് വൈനുകളുടെ മെനു നോക്കി ഏതാണ്ട് പതിനയ്യായിരം രൂപ വില വില വരുന്നൊരു വൈൻ സെലക്ട് ചെയ്തു. അതുതന്നെ തന്‍റെ നാട്ടിലെ വിലയെക്കാള്‍ കൂടുതലാണെന്നും എങ്കിലും പിറന്നാള്‍ ചെലവല്ലേ എന്നോര്‍ത്ത് അതുതന്നെ എടുക്കാമെന്ന് തീരുമാനിച്ചുവെന്നും ഇദ്ദേഹം പറയുന്നു.
വെയിറ്ററെത്തിയപ്പോള്‍ ആ വൈൻ മതിയെന്ന് ഇവര്‍ പറഞ്ഞു. ഉടനെ തന്നെ നിങ്ങള്‍ക്ക് ഉറപ്പാണോ സര്‍ എന്നായിരുന്നു വെയിറ്ററുടെ ചോദ്യം. അതെയെന്ന് ഇവര്‍ മറുപടിയും പറഞ്ഞു. അങ്ങനെ വൈകാതെ വൈനെത്തി. അത് കഴിച്ചുതുടങ്ങി. ഇതിനിടെ ഹോട്ടലിലെ മുഖ്യ ഷെഫ് വന്ന് തങ്ങളെ പരിചയപ്പെട്ടതായും ഇദ്ദേഹം പറയുന്നു. അപ്പോഴും അതെല്ലാം ആ ഹോട്ടലിലെ രീതികളാണെന്ന് മാത്രമേ ഇവര്‍ ചിന്തിച്ചുള്ളൂ.
ഒടുവില്‍ ബില്ല് വന്നപ്പോഴാണ് പറ്റിയ അബദ്ധത്തെ കുറിച്ച് ഇവര്‍ക്ക് മനസിലാകുന്നത്. പതിനയ്യായിരം രൂപയല്ല മറിച്ച്, ഒരു ലക്ഷത്തി, നാല്‍പതിനായിരം രൂപയായിരുന്നു വൈനിന്‍റെ വില. ഓര്‍ഡര്‍ ചെയ്തപ്പോള്‍ സംഭവിച്ച അശ്രദ്ധയാണ്. അങ്ങനെ ആകെ ട്രിപ്പിന് ചെലവാക്കിയ തുകയെക്കാളധികം തനിക്ക് ആ വൈനിന് നല്‍കേണ്ടിവന്നുവെന്നാണ് ടൂറിസ്റ്റ് പറയുന്നത്. ഇദ്ദേഹത്തിന്‍റെ അസാധാരണമായ അനുഭവത്തെ കുറിച്ചുള്ള കുറിപ്പും ഇതോടെ വൈറലായി.
Also Read:- സ്വര്‍ണം ചിരണ്ടിയിട്ട കാപ്പി; വീഡിയോയുമായി ഷെഫ് സുരേഷ് പിള്ള