സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ.
ചര്‍മ്മത്തിലെ കരുവാളിപ്പ് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ.
മുഖത്തെ കരുവാളിപ്പ്, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ അകറ്റാനും ചര്‍മ്മം തിളങ്ങാനും തക്കാളി സഹായിക്കും. തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
undefined
തക്കാളി- പഞ്ചസാര...
തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.
തക്കാളി- തൈര്...
രണ്ട് ടേബിള്‍ സ്പൂണ്‍ തൈരിലേയക്ക് തക്കാളി നീര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.
തക്കാളി- തേന്‍...
തക്കാളി നീരും തേനും മാത്രമുള്ള മിശ്രിതം പുരട്ടുന്നതും കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
തക്കാളി- കറ്റാര്‍വാഴ...
ഒരു ടീസ്പൂൺ തക്കാളി നീരിൽ ഒരു സ്പൂൺ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ശേഷം ഇത് മുഖത്തും കൺതടങ്ങളിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും സഹായിക്കും.
തക്കാളി- നാരങ്ങ...
തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്തുള്ള മിശ്രിതത്തിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയത്തെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
Also Read: അടിവയർ ഒതുക്കാൻ കുടിക്കാം ഈ നാല് പാനീയങ്ങൾ...