മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് നാല് പ്രതിവിധികള്‍...

By Web Team  |  First Published Nov 11, 2020, 9:06 AM IST

ചർമ്മത്തിലെ  ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 



പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകൾ. അത് സ്വാഭാവികമാണ്.  പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താല്‍ മാത്രം മതി. 

പ്രായാധിക്യം മൂലം ഉണ്ടാവുന്ന  പ്രശ്നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ പ്രകൃതിദത്ത ഫേസ് പാക്കുകള്‍ക്ക് കഴിയും. ചർമ്മത്തിലെ  ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്... 

അടുക്കളകളില്‍ കാണുന്ന ഒന്നാണ്  മയണൈസ്. കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മസംരക്ഷണത്തിനും മയണൈസ് ഉപയോഗിക്കാം. മുട്ടയുടെ വെള്ള അടങ്ങിയിരിക്കുന്ന മയണൈസ് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ നിങ്ങളെ സഹായിക്കും. സൂര്യതാപത്തില്‍ നിന്നും ഇവ സംരക്ഷിക്കുകയും ചെയ്യും.  ചുളിവുകള്‍ അകറ്റാന്‍  മയണൈസ് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

കോഫി ക്ഷീണമകറ്റാൻ മാത്രമല്ല, ചർമ്മസംരക്ഷണത്തിനും നല്ലതാണ്. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി സഹായിക്കും. കോഫിയിലിടങ്ങിയ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

സൗന്ദര്യ സംരക്ഷണത്തിൽ ഗ്രീൻ ടീയുടെ സ്ഥാനം മുൻപന്തിയിലാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന ഘടകമാണ് മിക്ക സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും ഉള്ളത്. മികച്ചൊരു ആന്റിഓക്സിഡന്റ് കൂടിയായ പോളിഫിനോൾസ് ചുളിവുകൾ അകറ്റുന്നതിൽ മുന്നിലാണ്. വിറ്റാമിന്‍ ഇ, ബി2 എന്നിവയും അടങ്ങിയ ഗ്രീന്‍ ടീ മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ചൂടുവെള്ളത്തിലിട്ട ഗ്രീന്‍ ടീ ബാഗ് എടുക്കുക. ശേഷം അത് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. തണുത്തതിന് ശേഷം അത് കണ്ണിന് മുകളില്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ് അവ നീക്കം ചെയ്യാം. കണ്ണിന് ചുറ്റുമുള്ള വളയങ്ങളും മറ്റും പോകാനും ഇത് സഹായിക്കും. 

നാല്... 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ്. 15 മുതല്‍ 20 മിനിറ്റ് വരെ നാരങ്ങാനീര് മുഖത്ത് ഇടുന്നത് ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

Also Read: മുഖത്തെ കുഴികൾ മാറാന്‍ പരീക്ഷിക്കാം ഈ നാല് വഴികള്‍...

click me!