എല്ലാ ദിവസവും മേക്കപ്പ് ചെയ്യുന്നവരാണോ? എങ്കില്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web TeamFirst Published Sep 28, 2024, 10:44 PM IST
Highlights

രാത്രി മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. കാരണം ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

മേക്കപ്പ് ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അവ നീക്കം ചെയ്യുന്നതില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അത് പലപ്പോഴും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. രാത്രി മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. കാരണം ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാനായി ആദ്യം എണ്ണ പുരട്ടി  മസാജ് ചെയ്യാം.  ശേഷം മുഖം ശുദ്ധ ജലത്തില്‍ കഴുകണം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് ഏറെ ഉത്തമം. ഇത് ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്‍റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. 

Latest Videos

അതിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഏതെങ്കിലും ഫേസ്പാക്ക്  ഷീറ്റ് അല്‍പനേരത്തേയ്ക്ക് മുഖത്ത് വയ്ക്കുന്നതും ചര്‍മ്മം പഴയതുപോലെയാകാന്‍ നല്ലതാണ്. അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കിയ നല്ല ഏന്തെങ്കിലും ഫേസ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും. 

Also read: മുഖത്തെ എണ്ണമയം അകറ്റാന്‍ പരീക്ഷിക്കാം മുൾട്ടാണി മിട്ടി കൊണ്ടുള്ള ഫേസ് പാക്കുകള്‍

youtubevideo

click me!