നീല ദാവണിയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Sep 23, 2024, 12:58 PM IST

ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ ആദ്യ തെലുങ്ക് ചിത്രമായ ദേവര പാര്‍ട്ട് 1-ന്‍റെ പ്രെമോഷന്‍റെ ഭാഗമായാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 


നിരവധി  ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ജാന്‍വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  തന്‍റെ ആദ്യ തെലുങ്ക് ചിത്രമായ  ദേവര പാര്‍ട്ട് 1-ന്‍റെ പ്രെമോഷന്‍റെ ഭാഗമായാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 

ദാവണിയില്‍ മനോഹരിയായിരിക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ഗ്ലിറ്റര്‍ തിളക്കമുള്ള നീല നിറത്തിലുള്ള ദാവണി ആണ് ജാന്‍വി ധരിച്ചിരിക്കുന്നത്. സില്‍വര്‍ ജിമിക്കി കമ്മലും മാലയും വളകളും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ജാന്‍വിയുടെ ട്രെഡീഷണല്‍ ലുക്കിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Janhvi Kapoor (@janhvikapoor)

 

അതേസമയം ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമായ ദേവര പാര്‍ട്ട് 1  സെപ്‍തംബര്‍ 27നാണ് റിലീസ്. ജൂനിയർ എൻടിആര്‍ നായകനാകുന്ന ആക്ഷൻ ഡ്രാമ കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Also read: ബനാറസി സാരിയിൽ ഡിസൈന്‍ ചെയ്ത ഗൗണില്‍ തിളങ്ങി കരീന കപൂർ; ചിത്രങ്ങള്‍ വൈറല്‍

click me!