ചര്‍മ്മം വരണ്ട് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

By Web TeamFirst Published Aug 2, 2024, 10:32 PM IST
Highlights

വെള്ളം ധാരാളം കുടിക്കാത്തതാണ് പലപ്പോഴും ചര്‍മ്മം വരണ്ട് പോകാന്‍ കാരണം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍: 

വരണ്ട ചര്‍മ്മം മൂലം പ്രായക്കൂടുതല്‍ തോന്നിക്കുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. വെള്ളം ധാരാളം കുടിക്കാത്തതാണ് പലപ്പോഴും ചര്‍മ്മം വരണ്ട് പോകാന്‍ കാരണം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍: 

കറ്റാര്‍വാഴ ജെൽ

Latest Videos

കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താനും സഹായിക്കും.  

വെളിച്ചെണ്ണ

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് മുഖത്ത് ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇതിനായി രാത്രി കുറച്ച് വെളിച്ചെണ്ണ മുഖത്ത് പുരട്ടാം. 

തേന്‍

തേന്‍ നല്ലൊരു മോയിസ്ചറൈസറാണ്. ഇതിനായി വെളിച്ചെണ്ണയും തേനും തുല്യ അളവില്‍ എടുത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.  

പപ്പായ 

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കുക. ശേഷം ഈ പള്‍പ്പിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കോഫി

ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും കുറച്ച് തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റോളം മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം. 

Also read: വിറ്റാമിന്‍ ബി12-ന്‍റെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഭക്ഷണങ്ങള്‍

youtubevideo

 

click me!