Skin Care : മുപ്പത് കഴിഞ്ഞോ? ചര്‍മ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

By Web Team  |  First Published Dec 26, 2021, 3:22 PM IST

മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 


പ്രായമാവുന്നത്  ജീവിതത്തിന്റെ സ്വാഭാവികതയാണ്. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തുന്നത് നല്ലതാണ്. പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ (skin) ഘടനയില്‍ മാറ്റംവരാം. ഇത്​ ശരീരത്തിൽ ചുളിവുകളും (wrinkles) വരകളും വീഴ്ത്താം.

മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

ശരീരത്തിന് വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം.  ആരോഗ്യത്തിനും ചര്‍മ്മത്തിനും ഇത് ഗുണം ചെയ്യും. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.

രണ്ട്...

ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.

നാല്...

കൃത്യമായ ഉറക്കം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം. 

അഞ്ച്...

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. 

ആറ്...

ചര്‍മ്മത്തിന് അനുയോജ്യമായ നല്ല മേക്കപ്പ് ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. 

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ഭക്ഷണസാധനങ്ങള്‍ ശീലമാക്കാം...

click me!