'ഇങ്ങനെയാണ് മൃഗങ്ങള്‍ സംസാരിക്കുന്നത്'; ആനകളുടെയും കടുവയുടെയും വീഡിയോ...

By Web Team  |  First Published May 2, 2023, 8:11 AM IST

ഇപ്പോള്‍ അരിക്കൊമ്പനാണല്ലോ എവിടെയും ചര്‍ച്ച. കാടിന് കാടിന്‍റേതായ നീതിയും അനീതിയും ഉണ്ടായിരിക്കും. ഏത് മൃഗത്തെയും അത് സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യാം. 


കാട്ടില്‍ ഒന്നിച്ച് കഴിയുന്ന വന്യമൃഗങ്ങള്‍ പരസ്പരം നായാടി ഭക്ഷിച്ചും, അതേസമയം ആവശ്യമില്ലാത്തപ്പോള്‍ പരസ്പരം ശല്യമാകാതെ മാറിനിന്നുമെല്ലാം 'ബാലൻസ്' ചെയ്ത് ജീവിക്കുന്നതിനെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ നമുക്ക് കൗതുകമാണ്. കാട്ടിലെ വിശേഷങ്ങളോ കാട്ടിലെ കാഴ്ചകളോ പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ള സ്വീകരണം തന്നെ ഇതിനുദാഹരണമാണ്. 

ഇപ്പോള്‍ അരിക്കൊമ്പനാണല്ലോ എവിടെയും ചര്‍ച്ച. കാടിന് കാടിന്‍റേതായ നീതിയും അനീതിയും ഉണ്ടായിരിക്കും. ഏത് മൃഗത്തെയും അത് സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യാം. 

Latest Videos

undefined

ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചൊരു വീഡ‍ിയോ നോക്കൂ. കാടിന്‍റെ നീതിയുടെ അല്ലെങ്കില്‍ മര്യാദയുടെ  ഒരു നേര്‍ക്കാഴ്ചയാണിത്. 

കാട്ടിനകത്തുകൂടിയുള്ളൊരു വഴിയാണ് വീഡിയോയില്‍ കാണുന്നത്. ഇതിന് ഇരുവശവുമായി ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന ചെടികളും മരങ്ങളും കാണാം. വഴിയുടെ ഒരു വശത്ത് കൂടിയൊരു കടുവ നടന്നുപോവുകയാണ്. ഇതിനിടെയാണ് പെട്ടെന്നൊരു ചിന്നംവിളി കേള്‍ക്കുന്നത്. 

ഇത് കേട്ടതോടെ കടുവ വഴിയുടെ വശത്തുള്ള പുല്‍ക്കൂട്ടത്തിനുള്ളിലേക്കായി ചുരുണ്ടുകൂടുന്നതാണ് കാണുന്നത്. തൊട്ടുപിന്നാലെ തന്നെ ഒരാനക്കൂട്ടം അതുവഴി കടന്നുപോവുകയാണ്. മൂന്ന് ആനകളാണ് കൂട്ടത്തിലുള്ളത്. മൂവരും പോകുവോളം കടുവ അനക്കമില്ലാതെ അങ്ങനെ തന്നെ കിടന്നു. സംഗതി, ആനക്കൂട്ടം അതുവഴി പോകുന്നുവെന്ന് മനസിലാക്കി ഒതുങ്ങിക്കൊടുത്തതതാണ് കടുവ. 

എന്നാല്‍ സാധാരണഗതിയില്‍ ഇര പിടിക്കാനിറങ്ങിയതല്ലെങ്കില്‍ കൂടിയും മറ്റ് മൃഗങ്ങളോട് അല്‍പം അഹങ്കാരത്തോടെ പെരുമാറുന്നവരാണ് കടുവകളെന്നാണ് വയ്പ്. എന്നാല്‍ കാടിന്‍റെ ഈ താളം കാണാൻ തന്നെ എന്തൊരഴകാണെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. പതിനായിരക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ..

 

This is how animals communicate & maintain harmony…
Elephant trumpets on smelling the tiger. The king gives way to the titan herd😌😌
Courtesy: Vijetha Simha pic.twitter.com/PvOcKLbIud

— Susanta Nanda (@susantananda3)

Also Read:- എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയുടെ ബാഗില്‍ നിന്ന് കിട്ടിയത് 22 പാമ്പുകള്‍!

 

click me!