കൂറ്റന്‍ കടുവയെ വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കാട്ടുനായ്ക്കളുടെ വീഡിയോ ആണ് വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
പല തരം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഇവിടെ ഇതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
കൂറ്റന്‍ കടുവയെ വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കാട്ടുനായ്ക്കളുടെ വീഡിയോ ആണ് വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കാട്ടുവഴിയിലൂടെ നടന്നുനീങ്ങുന്ന വലിയ കടുവയുടെ സമീപമെത്തി അതിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒന്നിലധികം കാട്ടുനായ്ക്കളെ ആണ് വീഡിയോയില്‍ കാണുന്നത്.
undefined
മുന്നോട്ട് നീങ്ങുന്ന കടുവയ്ക്ക് മുന്നിലേയ്ക്ക് ഒരു കാട്ടുനായ നടന്നു നീങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ കടുവ നായയ്ക്ക് നേരെ തിരിഞ്ഞ് അതിനെ പിടികൂടാനായി ഓടിയടുക്കുകയും ചെയ്തു. ഇത് കണ്ട നായ പിന്തിരിഞ്ഞെങ്കിലും അവിടെ നിന്നും മാറാന്‍ തയാറായിരുന്നില്ല. ഈ തക്കം നോക്കി മറുവശത്ത് കൂടി മറ്റു ചില കാട്ടുനായ്ക്കളും കടുവയ്ക്ക് പിന്നിലെത്തി. വളഞ്ഞ് ആക്രമിക്കാനായിരുന്നു നായ്ക്കളുടെ പ്ലാന്‍.
കടുവ ഒരു ഭാഗത്തേയ്ക്ക് തിരിയുമ്പോഴേക്കും മറുഭാഗത്തുനിന്നും അവ തൊട്ടരികില്‍ വരെയെത്തും. എന്നാല്‍ കടുവ തങ്ങള്‍ക്ക് നേരെ തിരിഞ്ഞാല്‍ അവ അകലേയ്ക്ക് മാറിനില്‍ക്കുകയും ചെയ്യും. നേരിട്ട് ആക്രമിക്കാന്‍ നോക്കിയില്ലെങ്കിലും ഏറെ നേരെ കടുവയെ അവിടെ തന്നെ തടഞ്ഞു നിര്‍ത്താന്‍ നായ്ക്കള്‍ക്ക് സാധിച്ചു. എന്തായാലും 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും പങ്കുവച്ചിട്ടുണ്ട്.
Tigers are dangerous opponents for dholes, as they have sufficient strength to kill a dhole with a single paw strike.Dhole packs are smaller in areas with higher tiger densities due to tigers directly killing dholes.
But here they are taking a chance even with the apex predator. pic.twitter.com/O0xpnz21ve
Also Read: 'ഹേയ്... എനിക്ക് നിങ്ങളുടെ ഭക്ഷണമൊന്നും വേണ്ട'; വൈറലായി നായയുടെ വീഡിയോ