നിക്കിന്‍റെ കൈകോർത്തു പിടിച്ചു നടക്കുന്ന പ്രിയങ്ക; ശ്രദ്ധ നേടി താരത്തിന്‍റെ ജാക്കറ്റ് !

By Web Team  |  First Published May 13, 2021, 8:23 AM IST

പ്രിയങ്ക ധരിച്ച ജാക്കറ്റായിരുന്നു ചിത്രം ശ്രദ്ധ നേടാൻ കാരണം. കാളീ ദേവിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ജാക്കറ്റ് ആയിരുന്നു താരം ധരിച്ചത്. 


ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേയ്ക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്ര എന്നും വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. പ്രായത്തിന് ഇളയതായ നിക്കിനെ വിവാഹം ചെയ്തതിന്‍റെ പേരില്‍ ഇപ്പോഴും നിരവധി വിമര്‍ശനങ്ങളാണ് പ്രിയങ്ക നേരിടുന്നത്. എന്നാല്‍ ഇതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചിട്ടില്ല എന്നതും പകല്‍ പോലെ സത്യമാണ്. 

ഇപ്പോഴിതാ നിക് ജോനസിന്റെ കൈകോർത്തു പിടിച്ചു നടക്കുന്ന പ്രിയങ്കയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയങ്ക ധരിച്ച ജാക്കറ്റായിരുന്നു ചിത്രം ശ്രദ്ധ നേടാൻ കാരണം. കാളീ ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത ജാക്കറ്റ് ആയിരുന്നു താരം ധരിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by PriyankaChopraCloset fanpage (@priyankacloset)

മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ജാക്കറ്റിനെ ടാസിൽസും പാച്ച്‌വര്‍ക്ക് മോട്ടീഫ്സും ചേര്‍ന്ന് കൂടുതല്‍ മനോഹരമാക്കി. ഇതോടൊപ്പം ഒരു ഓറഞ്ച് നിറത്തിലുള്ള സ്കർട്ട് ആണ് പ്രിയങ്ക പെയർ ചെയ്തത്. പിങ്ക് പാന്റ്സും കറുപ്പ് ടീഷർട്ടുമായിരുന്നു നിക് ജോനസിന്റെ വേഷം.

പ്രിയങ്കയുടെ ഫാന്‍ പേജിലൂടെയാണ് ഈ പഴയ ചിത്രം വീണ്ടും പ്രചരിക്കുന്നത്. മുൻപ് നിക് ജോനസ് ഇതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NICK JONɅS (@nickjonas)

 

Also Read: ബോള്‍ഡ് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!