തന്‍റേതായ ശൈലിയില്‍ വസ്ത്രധാരണം ചെയ്യുന്ന ശ്രുതിയുടെ ചിത്രങ്ങളൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ശ്രുതിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബിഗ് സ്‌ക്രീനിലും മിനി സ്ക്രീനിലും സജീവമായ താരങ്ങളിലൊരാളാണ് ശ്രുതി ലക്ഷ്മി. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ശ്രുതി സജീവമാണ്.
തന്‍റേതായ ശൈലിയില്‍ വസ്ത്രധാരണം ചെയ്യുന്ന ശ്രുതിയുടെ ചിത്രങ്ങളൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ശ്രുതിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പർപ്പിള്‍ നിറത്തിലുള്ള ഡ്രസ്സിലാണ് ശ്രുതി തിളങ്ങുന്നത്.
ചിത്രങ്ങള്‍ ശ്രുതി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പര്‍പ്പിള്‍ ആണ് പുതിയ ബ്ലാക്ക് എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പര്‍പ്പിള്‍ നിറം താരത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും മിനി ഡ്രസ്സില്‍ താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നുമാണ് ആരാധകരുടെ അഭിപ്രായം. ഡ്രസ്സിനോടൊപ്പം വൈറ്റ് ഷൂസ് ധരിച്ചാണ് ശ്രുതി ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
Also Read: ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; സാരിയിൽ തിളങ്ങി വിദ്യ ബാലന്‍...