ഓണ്‍ലൈൻ ആയി അബദ്ധത്തില്‍ ലക്ഷങ്ങള്‍ വില വരുന്ന ഒരു സോഫ വാങ്ങിച്ചുവെന്നും അറിവില്ലാതെ അക്കൗണ്ട് ഡീറ്റെയില്‍സ് കൊടുത്തതോടെയാണ് 82 ലക്ഷം രൂപയുടെ സോഫ പര്‍ച്ചേയ്സ് ആയതെന്നും ഇതോടെ താൻ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണെന്നും അറിയിച്ചുകൊണ്ടായിരുന്നു വീഡിയോ.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോകളുമായി സജീവമാവുകയും ഇതിലൂടെ ഫോളോവേഴ്സിനെ സമ്പാദിച്ച് സാമ്പത്തികമായി തന്നെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന നിരവധി പേരുണ്ട്. വ്ളോഗേഴ്സ് മാത്രമല്ല, ടിക് ടോക് താരങ്ങളും ഇക്കൂട്ടത്തില്‍ കാര്യമായി സമ്പാദിക്കുന്നുണ്ട് എന്നതാണ് സത്യം. ടിക് ടോകിലൂടെ സുപരിചിതരായി, പിന്നീട് സ്വയം ബ്രാൻഡ് ആയി വളര്‍ന്ന ഇത്തരക്കാര്‍ നിലവില്‍ യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിലെല്ലാമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സമാനമായി ടിക് ടോക്കിലൂടെ ശ്രദ്ധേയയായി വലിയ രീതിയില്‍ വളര്‍ന്നുവന്നൊരു സോഷ്യല്‍ മീഡിയ താരമാണ് കാലിഫോര്‍ണിയക്കാരിയായ ക്വെൻലിൻ ബ്ലാക്ക്‍വെല്‍. ഇരുപത്തിയൊന്നുകാരിയായ ക്വെൻലിന് ഇൻസ്റ്റഗ്രാമില്‍ മാത്രം പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
undefined
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്വെൻലിൻ ഇൻസ്റ്റഗ്രാമിലൊരു വീഡിയോ പങ്കുവച്ചിരുന്നു. താൻ ഓണ്‍ലൈൻ ആയി അബദ്ധത്തില്‍ ലക്ഷങ്ങള്‍ വില വരുന്ന ഒരു സോഫ വാങ്ങിച്ചുവെന്നും അറിവില്ലാതെ അക്കൗണ്ട് ഡീറ്റെയില്‍സ് കൊടുത്തതോടെയാണ് 82 ലക്ഷം രൂപയുടെ സോഫ പര്‍ച്ചേയ്സ് ആയതെന്നും ഇതോടെ താൻ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണെന്നും അറിയിച്ചുകൊണ്ടായിരുന്നു വീഡിയോ. കരഞ്ഞുകൊണ്ടായിരുന്നു ഇവര്‍ വീഡിയോയില്‍ വന്നത്. 82 ലക്ഷം രൂപയുടെ സോഫ അബദ്ധത്തില്‍ വാങ്ങി കടക്കെണിയിലായതിനാല്‍ ഫോളോവേഴ്സ് കൂടി പണപ്പിരിവ് നടത്തി തന്നെ രക്ഷിക്കണമെന്നായിരുന്നു ആവശ്യം.
ഇതിന് ശേഷം വീണ്ടുമൊരു വീഡിയോ കൂടി ഇവര്‍ പങ്കുവച്ചു. ഇതില്‍ തനിക്ക് ജോലി ചെയ്ത് ജീവിക്കാനൊന്നും താല്‍പര്യമില്ലെന്നും എന്നാല്‍ കടം മൂലം ജോലിക്ക് പോകേണ്ട അവസ്ഥയാണെന്നും ക്വെൻലിൻ പറഞ്ഞു. ഇതോടെ നിരവധി പേര്‍ ഇവരെ വിമര്‍ശിച്ച് രംഗത്തുവന്നു. കടം വരുത്തിവച്ചിട്ട് ജോലിക്ക് പോകാൻ താല്‍പര്യമില്ല, മറ്റുള്ളവര്‍ സഹായിക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു ഏവരും പറഞ്ഞത്.
ഇത്രയധികം ഫോളോവേഴ്സ് ഉള്ള ക്വെൻലിന് ഈ പണം കണ്ടെത്താൻ യാതൊരു പ്രയാസവും കാണില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഈ ബഹളങ്ങള്‍ക്കെല്ലാം ശേഷം ഇപ്പോഴിതാ വീഡിയോകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ് ക്വെൻലിൻ.
കീറിപ്പറിഞ്ഞ ഒരു സോഫയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നേരത്തെ താൻ പങ്കുവച്ച സഹായ വീഡിയോകളെല്ലാം പ്രാങ്ക് അഥവാ പറ്റിക്കാനുള്ള ചെറിയ സൂത്രമായിരുന്നുവെന്നത് ക്വെൻലിൻ സൂചിപ്പിച്ചിരിക്കുന്നത്.
എന്തായാലും ഇതോടെ ക്വെൻലിന്‍റെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് കുറെക്കൂടി ശ്രദ്ധ കിട്ടിയെന്നത് സത്യമാണ്. എന്നാല്‍ ഇങ്ങനെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത് അത്ര നല്ലതല്ലെന്ന് ആയിരത്തിലധികം പേരെങ്കിലും ഇൻസ്റ്റഗ്രാമില്‍ നിന്നും ട്വിറ്ററില്‍ നിന്നുമെല്ലാം ഇവരെ അണ്‍ഫോളോ ചെയ്ത് പോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read:- യുവതിയുടെ റീല്‍സ് വൈറല്‍; കാരണം പിറകില്‍ നില്‍ക്കുന്ന 'ചേട്ടൻ'...