വരാന്തയോ ബാല്‍ക്കണിയോ പോലുള്ള ഒരിടമാണിത്. ഇവിടെയാണ് ഇദ്ദേഹം ഇരുന്ന് സംസാരിക്കുന്നത്. ഇതിനിടെ പിറകില്‍ മേല്‍ക്കൂരയില്‍ നിന്നായി സാമാന്യം വലുപ്പമുള്ളൊരു പാമ്പ് ഊര്‍ന്നിറങ്ങുകയായിരുന്നു
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമെല്ലാമാണ് വരാറ്. ഇവയില്‍ വീഡിയോകള്‍ക്ക് തന്നെയാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഡിമാൻഡ്. വീഡിയോകളാണെങ്കില്‍ വരുമാനത്തിന് വേണ്ടി കാഴ്ചക്കാരെ കൂട്ടാൻ ബോധപൂര്‍വം തയ്യാറാക്കുന്ന കണ്ടന്‍റുകള്‍ തന്നെ അനവധിയാണ്.
ഇതിനിടെ യഥാര്‍ത്ഥത്തിലുള്ള സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളും കാണാം. ഇവയ്ക്കാണ് സത്യത്തില്‍ മാര്‍ക്കറ്റിംഗ് ഇല്ലാതെ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുക. അധികവും നമ്മെ അത്ഭുതപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ എല്ലാം ചെയ്യുന്ന തരത്തിലുള്ള വീഡിയോകളാണ് ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കാണാറ്.
undefined
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണൊരു വീഡിയോ ഇപ്പോള്‍. ഒരു ഓണ്‍ലൈൻ ചര്‍ച്ച ലൈവായി നടക്കുന്നതിനിടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ആള്‍ക്ക് പിന്നില്‍ മേല്‍ക്കൂരയില്‍ നിന്നായി വലിയൊരു പാമ്പ് ഊര്‍ന്നുവരുന്നതാണ് വീഡിയോയിലുള്ളത്.
ഓസ്ട്രേലിയയില്‍ ആണ് സംഭവം. 'ദ സ്ട്രാറ്റജി ഗ്രൂപ്പ്' എന്ന സിഡ്നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നൊരു കണ്‍സള്‍ട്ടൻസിയുടെ ചര്‍ച്ചയായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതില്‍ പങ്കെടുക്കുകയായിരുന്ന ആൻഡ്ര്യൂ വാര്‍ഡ് എന്നയാളുടെ ഫ്രെയിമിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടത്.
വരാന്തയോ ബാല്‍ക്കണിയോ പോലുള്ള ഒരിടമാണിത്. ഇവിടെയാണ് ഇദ്ദേഹം ഇരുന്ന് സംസാരിക്കുന്നത്. ഇതിനിടെ പിറകില്‍ മേല്‍ക്കൂരയില്‍ നിന്നായി സാമാന്യം വലുപ്പമുള്ളൊരു പാമ്പ് ഊര്‍ന്നിറങ്ങുകയായിരുന്നു. ഇത് കണ്ടതും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരെല്ലാം അത്ഭുതപ്പെടുകയും പേടിക്കുകയും ചെയ്യുകയാണ്.
അതേസമയം ആൻഡ്ര്യൂ വളരെ രസകരമായാണ് ഇതിനെ എടുത്തത്. എലികളെ കൊന്നൊടുക്കാൻ സഹായിക്കുന്ന ആളാണ് ഇത് എന്നാണ് ആൻഡ്ര്യൂ പാമ്പിനെ കുറിച്ച് പറയുന്നത്. കാര്‍പെറ്റ് പൈത്തണ്‍ എന്ന ഇനത്തില്‍ പെടുന്ന പെരുമ്പാമ്പാണിത്. വിഷമില്ലാത്ത ഈ പാമ്പ് പ്രധാനമായും എലികളെ പോലുള്ള ജീവികളെയാണ് ഭക്ഷിക്കുക. കാഴ്ചയില്‍ വലിയ നീളവും ഭീകരതയും തോന്നിക്കുമെങ്കിലും മനുഷ്യന് അത്ര ഭീഷണി ഉയര്‍ത്താത്ത ഇനമാണത്രേ ഇത്. പലരും പെറ്റ്- അഥവാ വളര്‍ത്തുമൃഗമായി വളര്‍ത്തുക പോലും ചെയ്യാറുണ്ടത്രേ ഇതിനെ. ഏതായാലും അത്ഭുതകരമായ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'പൂച്ചകളെ വളര്‍ത്തുന്നവരില്‍ ഈ രോഗത്തിന് സാധ്യത'; പുതിയ പഠനം പറയുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-